ഡെൽഹി:
ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറ് വയസ്സായി
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി.
മൂന്നുമുതല്‍ എട്ടുവയസ് വരെയുള്ള കുട്ടികള്‍ക്ക് പഠനത്തിനുള്ള അവസരം ഒരുക്കുന്നതാണ് ആദ്യ ഘട്ടമായ അടിസ്ഥാന വിദ്യാഭ്യാസം. അഞ്ചു വര്‍ഷത്തെ പഠന കാലയളവില്‍
ആദ്യത്തെ മൂന്നുവര്‍ഷം പ്രീ സ്കൂള്‍ പഠനത്തിനാണ് നിര്‍ദ്ദേശിക്കുന്നത്. തുടര്‍ന്ന് ഒന്ന്, രണ്ട് ക്ലാസുകള്‍ കൂടി ഉള്‍പ്പെടുന്നതാണ് അടിസ്ഥാന വിദ്യാഭ്യാസമെന്ന് ദേശീയ വിദ്യാഭ്യാസ നയം വ്യക്തമാക്കുന്നു.
പ്രീ സ്കൂള്‍ മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള അടിസ്ഥാന വിദ്യാഭ്യാസ കാലയളവില്‍ തടസം കൂടാതെയുള്ള പഠനം ഉറപ്പാക്കണം. മൂന്നുവയസു മുതലുള്ള കുട്ടികള്‍ക്ക് ഗുണമേന്മയേറിയ പ്രീ സ്കൂള്‍ പഠനം ഉറപ്പാക്കണം. ഇതിനായി അങ്കണവാടികളും സര്‍ക്കാര്‍, സ്വകാര്യ തലത്തില്‍ പ്രീ സ്കൂളുകളും സജ്ജമാക്കണം. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറുവയസാക്കണം. ഇതനുസരിച്ച് പ്രവേശന നടപടികളില്‍ മാറ്റം വരുത്തണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് ഡെൽഹി

0 Comments