മുട്ടം മാത്തപ്പാറ കോളനി താന്നിക്കാമറ്റത്തില്‍ ഉദയലാല്‍ ഘോഷിനെയാണ് മുട്ടം പൊലീസ് പരിശോധന നടത്തിയത്.
മുട്ടം മാത്തപ്പാറ കോളനിക്ക് സമീപം തുരുത്തില്‍ പീഡനം നടത്തിയ സ്ഥലത്തായിരുന്നു പൊലീസ് പരിശോധന.
കഴിഞ്ഞ ജനുവരി 26നായിരുന്നു കേസിന്റെ ആദ്യ സംഭവം. ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടി കോട്ടയം ജില്ലയിലെ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. മുട്ടം സ്വദേശിയായ പ്രതിക്ക് പെണ്‍കുട്ടിയും കുടുംബവുമായി മുന്‍ പരിചയമുണ്ടായിരുന്നു. 26ന് ഉച്ചയോടെ പെണ്‍കുട്ടിയും ബന്ധുക്കളും മലങ്കര ജലാശയം സന്ദര്‍ശിക്കുന്നതിനായി എത്തിയിരുന്നു. ഈ സമയം രണ്ട് കുട്ട വഞ്ചികളിലായി പ്രതിയും പെണ്‍കുട്ടിയും മറ്റ് രണ്ട് കുട്ടികളും കൂടി ജലാശയത്തിന് സമീപത്തെ തുരുത്തിലേക്ക് പോയി. ഇതിനിടെ മറ്റ് രണ്ട് കുട്ടികളെയും തന്ത്രപൂര്‍വ്വം പ്രതി തിരിച്ചയച്ചു. ഇതിന് ശേഷമാണ് തുരുത്തിലെ കുറ്റിക്കാട്ടില്‍ കയറ്റി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
ഭയന്ന പെണ്‍കുട്ടി വിവരം മറ്റാരോടും പറഞ്ഞില്ല. അടുത്ത ദിവസം ഹോസ്റ്റലില്‍ എത്തിയ പെണ്‍കുട്ടിയുടെ സ്വഭാവ മാറ്റം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു.
തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്. ഇതോടെ സമീപ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഇതേ സ്റ്റേഷനില്‍ നിന്ന് മുട്ടം മാത്തപ്പാറയിലെത്തിയ പൊലീസ് തന്നെ അന്വേഷിക്കുന്നത് മനസിലാക്കിയ പ്രതി ഒളിവില്‍ പോയി. തുടര്‍ന്ന് സംഭവം നടന്ന സ്ഥലം ഉള്‍പ്പെടുന്ന മുട്ടം പൊലീസിന് കേസ് കൈമാറി. ഇതിന്റെ തുടര്‍ച്ചയായാണ് മുട്ടം പൊലീസ് പീഡനം നടന്ന സ്ഥലത്ത് പരിശോധന നടത്തിയത്.
ജലാശയത്തിന് നടുവിലെ തുരുത്തിലെത്താന്‍ പൊലീസ് തൊടുപുഴ അഗ്നിരക്ഷാ സേനയുടെ സഹായവും തേടിയിരുന്നു. ഇതിനായെത്തിച്ച ഡിങ്കിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തുരുത്തിലേക്കെത്തിയത്.
മീഡിയ വേൾഡ് ലൈവ് ന്യൂസ്

0 Comments