സംവിധായിക ലക്ഷ്മി ദീപ്തയെ
അരുവിക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ ലക്ഷ്മിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
തിരുവനന്തപുരം കോവളം സ്വദേശിയായ യുവാവിനെ കബളിപ്പിച്ചെന്നായിരുന്നു പരാതി. കഴിഞ്ഞ ഒക്ടോബറിലാണ് വേങ്ങാനൂര്‍ സ്വദേശിയായ യുവാവ് പരാതിയുമായി രംഗത്ത് വരുന്നത്. സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷം കരാറില്‍ ഒപ്പുവയ്പ്പിക്കുകയായിരുന്നു. പിന്നീട് അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ബാക്കി ഭാഗങ്ങളില്‍ കൂടി അഭിനയിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
അരുവിക്കരയിലെ ആളൊഴിഞ്ഞ ഫ്‌ളാറ്റില്‍ വച്ചായിരുന്നു സീരീസിന്റെ ചിത്രീകരണം. അശ്ലീല ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞതോടെ കരാറിനെ കുറിച്ച് പറഞ്ഞ് പേടിപ്പിക്കുകയും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംവിധായിക ലക്ഷ്മി ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് യുവാവിന്റെ പരാതി.
മീഡിയ വേൾഡ് ലൈവ് ന്യൂസ്

0 Comments