കോഴിക്കോട് കോം ട്രസ്റ്റ് സർക്കാർ എത്രയും പെട്ടെന്ന് ഏറ്റെടുത്തു പ്രവർത്തനം ആരംഭിക്കണമെന്ന് നെയ് ത്ത് തൊഴിലാളികൾ


          കോഴിക്കോട്:

 സമര രംഗത്തിറങ്ങിയ കോംട്രസ്റ്റിലെ നെയ്ത്ത് തൊഴിലാളികള്‍ക്ക് പുറമെ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയതോടെ സമരം വീണ്ടും ശക്തമായ് മുന്നോട്ട് പോകുന്നു

 സമര രംഗത്തുള്ള എ.ഐ.ടി.യു.സി സമരം ശക്തമാക്കുകയാണ്. ഇതിന്റെ ആദ്യപടിയായി കോംട്രസ്റ്റ് ഏറ്റെടുക്കുക, നിയമം നടപ്പാക്കുക എന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി മാര്‍ച്ച്‌ രണ്ടിന് കളക്ടറേറ്റിലേക്ക് ബഹുജന മാര്‍ച്ച്‌ നടത്തും.അതേസമയം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല.എന്നാണ് മനസിലാവുന്നത്.    തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും വ്യക്തമാക്കിയത് 

ഏറ്റെടുക്കലിന്റെ ഭാഗമായി കെ.എസ്.ഐ.ഡി.സി. ബില്ലിന് ചട്ടങ്ങള്‍ തയാറാക്കി ഫാക്ടറിഭൂമി അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. പത്ത് വര്‍ഷത്തോളം നീണ്ട സമരങ്ങളുടെയും നിയമ പോരാട്ടങ്ങളുടെയും ഫലമായാണ് കോംട്രസ്റ്റ് ഏറ്റെടുക്കല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നത്. 2009 ഫെബ്രുവരി ഒന്നു മുതല്‍ കമ്ബനി പൂട്ടിയ സാഹചര്യത്തിലാണ് രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയും സ്ഥലവും ഏറ്റെടുക്കാന്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്. മാനേജ്‌മെന്റിന്റെയും ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളുടെയും എതിര്‍പ്പിനെ മറികടന്ന് സംയുക്ത കോംട്രസ്റ്റ് വീവിംഗ് ആക്‌ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പത്ത് വര്‍ഷത്തോളം സമരം നടന്നത്. ഫാക്ടറി പൂട്ടുമ്ബോള്‍ ഉണ്ടായിരുന്ന ഇരുന്നൂറ്റി എൺപത്തി ഏഴ് തൊഴിലാളികളില്‍ നൂറ്റി എൺപത് പേരാണ് മാനേജ്‌മെന്റ് വ്യവസ്ഥകള്‍ അംഗീകരിച്ച്‌ ആനുകൂല്യങ്ങള്‍ സ്വീകരിച്ചത്. അവശേഷിച്ച നൂറ്റി ഏഴ് പേര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ സമരം നടത്തി. ഇതില്‍ അഞ്ച് പേര്‍ മരിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച അയ്യായിരം പ്രതിമാസ ആനുകൂല്യം മാത്രമായിരുന്നു അശ്രയം. നിരവധി ചെറുതും വലുതുമായ സമരമാണ് എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ് എന്നീ സംഘടനകള്‍ സംയുക്തമായി കോംട്രസ്റ്റിനെ രക്ഷിക്കാന്‍ നടത്തിയത്

Post a Comment

0 Comments