ആരോരുമില്ലാതെ നിരാശരായി കഴിയുന്ന തെരുവിൽ അന്തിയുറങ്ങുന്ന വരുടെ ക്ഷേമത്തിനായി കൊർപ്പറേഷന്റെ കാമ്പയിൻ ആശ്വാസം പകർന്നു



            കോഴിക്കോട്: 

ജീവിത സൗകര്യങ്ങൾ നിഷേധിക്കപ്പെട്ട വരെ
അഗതിആശ്രയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അറുന്നൂറ്റി എൺപ്പെത്തി ഏഴ് പേര്‍ക്കാണ് കോര്‍പ്പറേഷന്‍ സഹായം എത്തിക്കുന്നത്. ലിസ്റ്റില്‍ ഉള്‍പ്പടുത്തിയ എല്ലാവര്‍ക്കും എ.എ.വൈ കാര്‍ഡ് നല്‍കി. അതോടൊപ്പം മുഴുവന്‍ പേര്‍ക്കും എഴുന്നൂറ് മുതല്‍ തൊള്ളായിരം രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ മാസംതോറും നല്‍കി വരുന്നുണ്ട്. ഇതിന് നഗരസഭ വര്‍ഷം' തോറും പ്ലാന്‍ പദ്ധതിയില്‍ അറുപത് ലക്ഷം ലക്ഷം രൂപയാണ് വകയിരുത്തുന്നത്.

ഇവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി ചികിത്സ ഉറപ്പുവരുത്തുന്നതിനാണ് ഒപ്പം ക്യാമ്ബയിന്റെ ഭാഗമായി അഗതി ആശ്രയ ഗുണഭോക്താക്കള്‍ക്കായി ടാഗോര്‍ ഹാളില്‍ മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ്, മലബാര്‍ ഹോസ്പിറ്റല്‍, ചന്ദ്രകാന്ത് നേത്രാലയ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്ബ് സംഘടിപ്പിച്ചത്. ജനറല്‍ മെഡിസിന്‍, നേത്രരോഗ വിഭാഗം എന്നിവരുടെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ കണ്ടെത്തിയതും പരിശോധന ആവശ്യവുമായ രോഗികള്‍ക്ക് തിമിര ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള തുടര്‍ചികിത്സ നഗരസഭ ഉറപ്പുവരുത്തിയിട്ടുണ്ട്. മെഡിക്കല്‍ ക്യാമ്ബിന്റെ ഉദ്ഘാടനം ഡപ്യൂട്ടി മേയര്‍ സി. പി. മുസാഫിര്‍ അഹമ്മദ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി. ദിവാകരന്‍ അദ്ധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറി കെ.യു. ബിനി, ലയണ്‍സ് ക്ലബ് പ്രസിഡന്റ് പ്രവീണ്‍, കോര്‍പ്പറേഷന്‍ നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അംബിക, ഡോ. ചന്ദ്രകാന്ത് എന്നിവര്‍ പ്രസംഗിച്ചു. കോര്‍പ്പറേഷന്‍ സൗത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ ഹരിഷ് സ്വാഗതവും പ്രൊജക്‌ട് ഓഫീസര്‍ ടി. കെ. പ്രകാശന്‍ നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments