പ്രൈമറി വിദ്യാലയങ്ങൾക്ക് ഇൻവേട്ടർകളും ബാറ്ററിയും വിതരണം ചെയ്തു

 mediaworldlive news Kozhikode 

                       മുക്കം:            

കെടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഉന്നതി സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ സർക്കാർ പ്രൈമറി വിദ്യാലയങ്ങൾക്ക് ഇൻവെർട്ടറുകളും ബാറ്ററികളും വിതരണം ചെയ്തു.                        

2022- 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. വൈദ്യുതി മുടക്കംമൂലം സ്കൂൾ ഓഫീസ് വർക്കുകൾ പലപ്പോഴും തടസ്സപ്പെടുന്ന സാഹചര്യത്തിൽ പുതിയ പദ്ധതി വിദ്യാലയങ്ങൾക്ക് വലിയ ആശ്വാസമാവും. കാരക്കുറ്റി ജി എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. ഷംലൂലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് മുഖ്യ പ്രഭാഷണം നടത്തി.നിർവഹണ ഉദ്യോഗസ്ഥൻ ടി.കെ ജുമാൻ പദ്ധതി വിശദീകരിച്ചു.
 വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു, ഗ്രാമ പഞ്ചായത്തംഗം ടി.കെ അബൂബക്കർ, ജി.അബ്ദുറഷീദ്, ഗിരീഷ് കുമാർ, ഇ.കെ അബ്ദുസലാം, നഫീസ, ഇ.സി സാജിദ് തുടങ്ങിയവർ സംസാരിച്ചു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments