കോഴിക്കോട്:
ജ്ഞാനപീഠം അവാർഡ് നേടിയ ഒരു കൃതിയും ഇന്നേവരെ ചുമർ ചിത്രങ്ങളാൽ അടയാളപ്പെട്ടിട്ടില്ല. എന്നാൽ ലോക സഞ്ചാരിയായിരുന്ന എസ്.കെ.പൊറ്റക്കാടിന്റെ
"ഒരു ദേശത്തിന്റെ കഥ .
എസ്.കെ. ഹോളിൽ ആയിരത്തി ഒന്ന് അടിയിൽ ചുമർ ചിത്രങ്ങളിൽ വിരിഞ്ഞപ്പോൾ
തേടിയെത്തിയത് അറേബ്യൻ വേൾഡ് റിക്കോർഡ് പുരസ്കാരം.
ഇലഞ്ഞിപ്പൊയിൽ തറവാടും, അതിരാണിപ്പാടവും
അതിലെ തേങ്ങാക്കൂട്, ആല, വയൽ, വീടുകൾ, മത്സ്യത്തൊഴിലാളികൾ,
മരങ്ങൾ , തെങ്ങുകൾ, പൂള മരം , പക്ഷികൾ തുടങ്ങി ദേശത്തിന്റെ കഥ
തന്മയത്വത്തോടെവിവരിക്കുന്ന ശ്രീധരൻ , എല്ലാം
മൂന്ന് മാസം കൊണ്ടാണ്
എസ് കെ മ്യൂറൽ പെയിന്റിംഗ് ക്ലാസ്സിലെ 48 കലാകാരന്മാരും കലാകാരികളും ചേർന്ന്
പ്രശസ്ത ചുമർ ചിത്രകലാകാരൻ കെ.ആർ. ബാബുവിന്റെ
മേൽനോട്ടത്തിൽ ചരിത്രം വരച്ചത്.
എസ് കെ. സാംസ്കാരിക കേന്ദ്രത്തിലെ മ്യൂറൽ പെയിന്റിംഗ് വിഭാഗമാണ്
അവാഡിന് അർഹരായത്.
ചുമർ ചിത്രങ്ങൾ ജീവിതത്തെ പച്ചയായി അനാവരണം ചെയ്യുന്നതാണെന്നും മനുഷ്യവംശം അക്രമണത്തിന്റെ ഭാഷ ഉപേക്ഷിച്ച് നാം ഒന്നാണ് എന്ന സങ്കൽപ്പത്തിലേക്ക്
തിരിച്ചു നടക്കണമെന്നും
പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് അഡ്വ.കെ.എൻ.എ.ഖാദർ പറഞ്ഞു.
സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് ടി.വി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
അബുദാബി അൽഫാറൂഖ് ഇന്റർനേഷണൽ ചെയർമാൻ അബ്ദുല്ല ഫാറൂഖി മുഖ്യാതിഥിയായി
സംസാരിച്ചു.
എ.ഡബ്ല്യു ആർ ഡയരക്ടർ (ദുബായ്)
എം. ദിലീഫ് ആമുഖ ഭാഷണം നടത്തി.
പത്മശ്രീ അലി മണിക് ഫാൻ, ബി.ടി.വി. പ്രമോട്ടർ
സി. ലബീബ്, കെ.ആർ. ബാബു, ടി.രനീഷ്, കെ.പി.സുരേന്ദ്രനാഥൻ, പ്രഫ: പി.പി.സുധാകരൻ, സുമിത്ര ജയപ്രകാശ്, പൂനൂർ കെ.കരുണാകരൻ, വി.പി.മാധവൻ നായർ , എം.എ. സുഹൈൽ, ഡോ. ധന്യ പ്രദീപ് എന്നിവർ സംസാരിച്ചു.
സെക്രട്ടറി പി.എം.വി. പണിക്കർ സ്വാഗതവും
ഇ.ജയരാജൻ നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments