സിനിമ സീരിയൽ താരം സുബി സുരേഷിന്റെ നിര്യാണത്തിൽ സ്പീക്കർ ഷംസീർ അനുശോചനം രേഖപ്പെടുത്തി



കൊച്ചി:

കൊച്ചിന്‍ കലാഭവനിലൂടെയും മിമിക്രിയിലൂടെയും ഹാസ്യ പരിപാടികളിലൂടെയും ഊര്‍ജ്ജസ്വലമായ അവതരണ ശൈലിയിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായ കലാകാരിയാണ് സുബി . ഒരു നല്ല കലാകാരിയെയാണ് കലാകേരളത്തിന് നഷ്ടമായത് എന്നും സ്പീക്കര്‍ അനുസ്മരിച്ചു.

സുബി സുരേഷിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും മലയാളി കലാസ്‌നേഹികളുടെയും ദുഃഖത്തില്‍ സ്പീക്കറും മറ്റു ഭരണകർത്താക്കളും പങ്കുചേര്‍ന്നു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കൊച്ചി

Post a Comment

0 Comments