അഞ്ച് ദിവസം നീളമുള്ള ആഘോഷപരിപാടികൾജനങ്ങെ ആകർഷണം നൽകുമെന്ന് കരുതുന്നത്.
നൂറ്റി എഴുപത്തി അഞ്ച് യാട്ടുകളും ജലയാനങ്ങളുമാണ് അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഷോയില്‍ പങ്കെടുക്കാനെത്തുന്നത്.
ദുബൈ:
ലോകത്തിലെ ഏറ്റവും വലിയ ബോട്ട് ഷോയില്‍ ഒന്നാണ് ദുബൈ ഹാര്‍ബറില്‍ നടക്കുന്നത്.
പ്രശസ്ത സ്ഥാപനങ്ങളായ അസിമുത്, ഫെറാറ്റി, ഗള്‍ഫ് ക്രാഫ്റ്റ്, പ്രിന്‍സസ്, സാന്‍ ലെറെന്‍സോ, സണ്‍റീഫ്, സണ്‍സീകര്‍ ഗള്‍ഫ് തുടങ്ങിയ സ്ഥാപനങ്ങളുടെ ജലയാനങ്ങള്‍ അണിനിരക്കും.
പുതിയ ബ്രാന്‍ഡുകളായ അബെകിങ് ആന്‍ഡ് റാസ്മുസെന്‍, ബോട്ടിക്യൂ യാട്ട്, ഫിന്‍മാസ്റ്റര്‍, ഗ്രീന്‍ലൈന്‍ യാട്ട്, നോര്‍ധന്‍, സോ കാര്‍ബണ്‍ തുടങ്ങിയവയും ഇക്കുറിയെത്തും.
ലോകത്തിലെ സൂപ്പര്‍ യാനങ്ങളുടെ ഉടമകളില്‍ നല്ലൊരു ശതമാനവും മിഡില്‍ ഈസ്റ്റിലാണ്. ഇവരുടെ ഏറ്റവും പുതിയ യാനങ്ങള്‍ പുറത്തിറക്കുന്നതിനും ബോട്ട് ഷോ സാക്ഷ്യംവഹിക്കും. നിരവധി യാനങ്ങള്‍ അഞ്ചു ദിവസത്തിനിടെ നീറ്റിലിറക്കും. ചെറിയ മത്സ്യബന്ധന ബോട്ടുകളുമുണ്ടാകും.
ജലഗതാഗത മേഖലയിലെ നൂതന ആശയങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും പ്രദര്‍ശനം കൂടിയായിരിക്കും ഇത്. കപ്പിത്താന്മാര്‍, കപ്പല്‍ ഉടമകള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ലോകത്തെ ഏറ്റവും മികച്ച പത്ത് നോട്ടിക്കല്‍ തലസ്ഥാനങ്ങളില്‍ ഒന്നാണ് ദുബൈ. പതിനഞ്ച് മറീനകളിലായി മുവ്വായിരം ബോട്ടുകള്‍ക്ക് ഇവിടെ ഇടമുണ്ട്.
മീഡിയ വേൾഡ് ലൈവ് ന്യൂസ് ദുബായ് റിപ്പോർട്ട്

0 Comments