നാളെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ജനശതാബ്ദി ട്രെയിൻ ദ്ദാക്കി പകരം കെ എസ് ആർടിസി അധിക സർവ്വീസ് നടത്തും

mediaworldlive news Kozhikode 


തിരുവനന്തപുരം:    

നാളെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ട വണ്ടി യാണ് നിർത്തി വെച്ചത്

ഇതേ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യാനുസരണം അധിക സര്‍വീസുകള്‍ നടത്താന്‍ തയ്യാറാണെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. ട്രെയിന്‍ റദ്ദാക്കിയതിന് പിന്നാലെയാണ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കിയത്.

26/02/2023ന് റദ്ദാക്കിയ തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി ട്രെയിനിന്‍റെ എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളിലേക്ക് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയിപ്പ്.

യാത്രക്കാര്‍ക്ക് ആവശ്യാനുസരണം കെ.എസ്.ആര്‍.ടി.സി വെബ്സൈറ്റില്‍ നിന്ന് സീറ്റുകള്‍ റിസര്‍വ് ചെയ്യാം. വെബ്സൈറ്റിലൂടെയും ‘എന്‍റെ കെ.എസ്.ആര്‍.ടി.സി’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് തിരുവനന്തപുരം

Post a Comment

0 Comments