പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറി കൊണ്ടിരിക്കുകയാണ്.
വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം കുട്ടികളുടെ സർവ്വ തോന്മുഖമായ വികാസമാണ്.പഠനം രസകരവും വെല്ലുവിളി ഉയർത്തുന്നതുമാക്കി മാറ്റാൻ സഹായിക്കുന്ന പഠന പ്രക്രിയകൾ സമൂഹവുമായി സംവദിച്ച് പഠിക്കുന്നതിനാവശ്യമായ അവസരങ്ങൾ അനുഗുണമായ വിലയിരുത്തൽ രീതികൾ തുടങ്ങിയവ ഉൾചേർത്ത് കൊണ്ടുള്ള ഒരു പഠന മാതൃക നമ്മുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
ഇവിടെ നിന്നും പ്രാഥമിക പഠനം പൂർത്തിയാക്കി സമൂഹത്തിൽ നന്മ പ്രസരിപ്പിച്ച ഒട്ടനവധി പ്രതിഭാധനരെ നാടിന് സമർപ്പിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
ചെറുകുളത്തൂരിൽ ഇടശ്ശേരി കൃഷ്ണൻ മാസ്റ്ററുടെ സ്മാരകമായി ചെറുകുളത്തൂർ നേത്രദാന - അവയവദാന ഗ്രാമത്തിൽ അറിയപ്പെടുന്ന എ.എൽ.പി.സ്ക്കൂൾ ചെറുകുളത്തൂർ ഈസ്റ്റ് സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ്സ് റൂം സ്ക്കൂളിന്റെ യും 87-ാം വാർഷികാഘോഷവും യാത്രയയപ്പും 2023 മാർച്ച് 10ന് വെള്ളിയാഴ്ച വൈകീട്ട് 5 മണിയ്ക്ക് കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ. ബഹു: പി.ടി.എ.റഹീം അവർകളുടെ അദ്ധ്യക്ഷതയിൽ
കേരള വനം വകുപ്പ് മന്ത്രി ബഹു: എ.കെ.ശശീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്തു. ആശംസകളർപ്പിച്ച്
ശ്രീ.മാധവൻ.ടി.പി (പ്രസിഡണ്ട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്
ശ്രീമതി.സുധ കബളത്ത് (മെമ്പർ കോഴിക്കോട് ജില്ലാ പഞ്ചായത്ത് )
ശ്രീ.രാജേഷ് കണ്ടങ്ങൂർ (മെമ്പർ പെരുവയൽ ഗ്രാമ പഞ്ചായത്ത് )
ശ്രീമതി. അനിത.പി ( മെമ്പർ പെരുവയൽ ഗ്രാമ പഞ്ചായത്ത് )
.
ശ്രീമതി. ഗീത പി.സി
(കോഴിക്കോട് റൂറൽ Aeo)
ശ്രീ – ജോസഫ് മാസ്റ്റർ
(BPO മാവൂർ BRC)
ശ്രീമതി.കോമളം.സി.കെ.(മാനേജർ, എ.എൽ.പി.സ്ക്കൂൾ ചെറുകുളത്തൂർ ഈസ്റ്റ് )
മറുമൊഴി - ശ്രീ.ശശിധരൻ.പി
( അദ്ധ്യാപകൻ എ.എൽ.പി.സ്ക്കൂൾ ചെറുകുളത്തൂർ ഈസ്റ്റ് )
ശ്രീമതി. ഇന്ദിരാദേവി.പി
(റിട്ട. ഹെഡ്മിസ്ട്രസ് എ .എൽ .പി .സ്ക്കൂൾ ചെറുകുളത്തൂർ ഈസ്റ്റ് )
പി.ടി.എ.പ്രസിഡണ്ടും സ്വാഗത സംഘം ചെയർമാനുമായ വിശ്വനാഥൻ .ഇ സ്വാഗതവും സ്ക്കൂൾ ഹെഡ്മിസ്ട്രസും സ്വാഗത സംഘം കൺവീനറുമായ ശ്രീമതി.പി.പ്രീതി ടീച്ചർ റിപ്പോർട്ടും അവതരിപ്പിച്ചു.
കെ.എം.സഹദേവൻ ( SSG കൺവീനർ, ട്രഷറർ സ്വാഗത സംഘം) നന്ദി രേഖപ്പെടുത്തി. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ, ചോത്തു വെള്ളി റീജു ആവള നയിക്കുന്ന നാടൻ പാട്ടുകളും ദൃശ്യാവിഷ്ക്കാരങ്ങളും അരങ്ങേറി.
ടി പി എസ് കുറ്റിക്കാട്ടൂർ
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments