ചെറൂപ്പ മണക്കാട് ഗവ.യു.പി സ്കൂളിൽ ക്രാഫ്റ്റ് -23 പ്രവൃത്തിപരിചയ ക്യാമ്പ് സംഘടിപ്പിച്ചു.
മാവൂർ:
മാവൂർ ബി.ആർ.സി യുടെ നേതൃത്വത്തിൽ മണക്കാട് ജി.യു.പി സ്കൂളിൽ ത്രിദിന പ്രവൃത്തിപരിചയ ക്യാമ്പ് സംഘടിപ്പിച്ചു.
ഉദ്ഘാടനം വാർഡ് മെമ്പർ മിനി രാരം പിലാക്കിൽ നിർവ്വഹിച്ചു.
സ്പെഷലിസ്റ്റ് അധ്യാപകരായ സ്മിത എൻ അജിത ഇ.പി ബിനീത ബാലു സജിത ഇ.കെ സുമി സാബുഎന്നിവർ നേതൃത്വം നൽകി. കാർബൈഡ് ഗൺ ഗണിത പാറ്റേൺ ഡ്രൈ ഫ്രൂട്ട് ലഡു സ്ക്വാഷ്& ജാം തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ കുട്ടികൾ പരിശീലിച്ചു.
സമാപന സമ്മേളനം മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് ടി ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡണ്ട് ബ്രിജേഷ് ഇടി അധ്യക്ഷത വഹിച്ചു മാവൂർ ബി.പി.സി ജോസഫ് തോമസ് ഗിരീഷ് കുമാർ എൻ നിഖിത പി. സുന്ദരൻ എ സിന്ധു എം സുമി സാബു എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ഉണ്ണി ചീങ്കോൾ സ്വാഗതം പറഞ്ഞു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments