കൂടല്ലൂർ ഇല്ലത്ത് വി കെ കേശവൻ നമ്പൂതിരി(86) നിര്യാതനായി.


കോഴിക്കോട്:

നാൽപ്പത്  വർഷക്കാലം തളി മഹാ ദേവ ക്ഷേത്രത്തിലെ മേൽശാന്തിയായി പ്രവർത്തിച്ചിട്ടുണ്ട്. 

സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായി രുന്നു. 

ബാലഗോകുലത്തിന്റെ  കോഴിക്കോട് ജില്ലാ രക്ഷാധികാരി എന്ന നിലയിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. 

കലാസാഹിത്യരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. ആകാശവാണിയിൽ നിരവധി കവിതകളും കഥാപ്രസംഗങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. 

കൃഷ്ണ കവിതകളുടെ സമാഹാരമായ മുരളീരവം അടുത്തിടെയായി പ്രസിദ്ധീകൃതമായ കൃതിയാണ്.  തപസ്യ കലാസാഹിത്യ വേദി കുറ്റിക്കാട്ടൂർ യൂണിറ്റ് രക്ഷാധികാരി ശ്രീലക്ഷ്മി നരസിംഹ വാമന  ക്ഷേത്രം രക്ഷാധികാരി എന്നീ  നിലകളും പ്രവർത്തിച്ചിട്ടുണ്ട് 

 ജനസംഘത്തിന്റെ  ആദ്യകാല പ്രവർത്തകനായിരുന്ന  അദ്ദേഹം പെരുവയൽ പഞ്ചായത്ത് രൂപീകരിച്ചു നടന്ന തെരഞ്ഞെടുപ്പിൽ ജനസംഘത്തിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
 
ഭാര്യ: മാധവി
 മക്കൾ പരേതനായ നാരായണൻ നമ്പൂതിരി, ഗോപി കൂടല്ലൂർ( എൽഐസി ഏജന്റ്, തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന സമിതി അംഗം) മുരളി കൂടല്ലൂർ( നാടക രചയിതാവ്,  സംവിധായകൻ) സുമ  പ്രകാശ് ( തൃശ്ശൂർ) ജയ സുരേഷ്( തൃശ്ശൂർ)
 മരുമക്കൾ : ബിന്ദു,ലിനി ( അധ്യാപിക സരസ്വതി വിദ്യാനികേതൻ കുറ്റിക്കാട്ടൂർ)ബിന്ദു മുരളി, പ്രകാശ് മമ്മിയുർ ദേവസ്വം, സുരേഷ് മമ്മിയൂർ ദേവസ്വം.

സംസ്കാരം നാളെ രാവിലെ 8.30ന്
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments