മാവൂർ:
മാവൂർ വനിതാ ലീഗ്
നിസ്ക്കാരക്കുപ്പായ കിറ്റ് വിതരണം ചെയ്തു.
ആഗതമായ വിശുദ്ധ റംസാന് മുന്നോടിയായി വനിതാ ലീഗ് പഞ്ചായത്ത് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ വാർഡുകളിലെ അർഹതപെട്ട 100 ഓളം പേർക്ക് നിസ്ക്കാര കുപ്പായ കിറ്റ് വിതരണം ചെയ്തു.
മുസ്ലിം ലീഗ് നിയോജക മണ്ടലം വൈസ് പ്രസിഡണ്ട് എ.കെ.മുഹമ്മദലി ചെറൂപ്പ. പരിപാടി ഉത്ഘാടനം ചെയ്തു.
വനിതാലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുംതാസ് ഊർക്കടവ് അദ്ധ്യക്ഷത വഹിച്ചു.
വാർഡുകൾക്കുള്ള നിസ്ക്കാരകിറ്റ് വിതരണോത്ഘാടനം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.പി.അഹമ്മദ് വനിതാ ലീഗ് നിയോജക മണ്ടലം ട്രഷറർ ശറഫുന്നിസ കുറ്റിക്കടവ് പാറയിലിന് നൽകി നിർവ്വഹിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ കെ.ലത്തീഫ് മാസ്റ്റർ, ടി. ഉമ്മർ മാസ്റ്റർ, കെ. ഉസ്മാൻ ,യു.എ.ഗഫൂർ, തൊഴിലുറപ്പ് തൊഴിലാളി ഫെഡറേഷൻ STU സംസ്ഥാന സെക്രട്ടറി സി. മുനീറത്ത് ടീച്ചർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ ഉണിക്കൂർ, ശ്രീജ ആറ്റാഞ്ചീരി മേത്തൽ എന്നിവർ സംസാരിച്ചു.
വനിതാലീ ഗ് പഞ്ചായത്ത് ഭാരവാഹികളായ നഫീസ കണ്ടിയാത്ത്, റഷീദ എ.പി , സുലൈഖ ടി എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി. വനിതാ ലീഗ് പഞ്ചായത്ത് ജന: സെക്രട്ടറി ജംസീറ സഹദ് സ്വാഗതവും ട്രഷറർ പി.ടി. സുബൈദ നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
ആഗതമായ വിശുദ്ധ റംസാന് മുന്നോടിയായി
വനിതാ ലീഗ് പഞ്ചായത്ത് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ
നടന്ന നിസ്ക്കാരകിറ്റ് വിതരണോത്ഘാടനം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.പി.അഹമ്മദ് വനിതാ ലീഗ് നിയോജക മണ്ടലം ട്രഷറർ ശറഫുന്നിസ പാറയിലിന് നൽകി നിർവ്വഹിക്കുന്നു.

0 Comments