സ്കൂട്ടർ മറിഞ്ഞു, റോഡിൽ തെറിച്ചുവീണ ഡെലിവറി ബോയിയുടെ തലയിലൂടെ ലോറി കയറിയിറങ്ങി മരണപ്പെട്ടു
കോഴിക്കോട് പന്തീരാങ്കാവ് തൊണ്ടയാട് രാമനാട്ടുകര ദേശീയപാത ബൈപാസിലുണ്ടായ വാഹനാപകടത്തിൽ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ യുവാവ് മരിച്ചു.
മലപ്പുറം മുന്നിയൂർ സൗത്ത് വെളിമുക്ക് ആലുങ്കൽ പുതിയ പറമ്പിൽ ഹുസ്‌ന മൻസിൽ പി.ഹുസൈൻ (32) ആണ് മരിച്ചത്.
മെട്രോ ആശുപത്രിക്കും ലാൻഡ് മാർക്ക് ഫ്ലാറ്റിനു സമീപം ഞായറാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണ് അപകടം. മൃതദേഹം ആശുപത്രി യിലേക്ക് മാറ്റി
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments