രാഹുൽ ഗാന്ധിയുടെ വീട്ടിൽ പോലീസിലെ ഉന്നതർ എത്തി

mediaworldlive news Kozhikode 


ന്യൂഡല്‍ഹി; 

രാഹുൽ ഗാന്ധിയുടെ യാത്രയിൽ വെച്ച് പരാതി പ്പെട്ട പ്രകാരം 
പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ട് പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നെന്ന രാഹുലിന്റെ പ്രസ്താവനയില്‍ വിവരങ്ങള്‍ തേടാനാണ് പൊലീസ് എത്തിയത്.                          

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജ്യസഭ എംപിമാരായ അഭിഷേക് മനു സിങ്വി, ജയറാം രമേഷ് എന്നിവരും രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയിട്ടുണ്ട്.

ഭാരത് ജോഡോ യാത്രയ്ക്കിടെയായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രസ്താവന. 

പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നുമാണ് രാഹുല്‍ പറഞ്ഞത്. ഇത് വലിയ വാര്‍ത്തയായതോടെ ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇതില്‍ പ്രതികരിച്ചിട്ടില്ല.

സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവരാണ് രാഹുല്‍ ഗാന്ധിയില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ എത്തിയത്. രണ്ടു മണിക്കൂറോളമായി കമ്മീഷണര്‍ രാഹുല്‍ ഗാന്ധിയുടെ വീട്ടിലുണ്ട്. ഇതുവരെ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല.
ഉദ്യോഗസ്ഥർ രാഹുൽ ഗാന്ധിയുടെ സമയത്തിന് കാത്തിരിക്കുന്നു
മീഡിയ വേൾഡ് ന്യൂസ് ഡെൽഹി റിപ്പോർട്ട്

Post a Comment

0 Comments