മാവൂർ:
മാവൂർ: JCI മാവൂർ 'ഹാപ്പി പഞ്ചായത്ത്' പ്രോജക്ടിന്റെ ഭാഗമായി മാവൂർ പഞ്ചായത്ത്, കേരള ഫിലിം അക്കാദമി എന്നിവയുമായി ചേർന്ന് 'ഫിലിം ഫെസ്റ്റിവൽ നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പഞ്ചായത്തിലെ ജനങ്ങളുടെ സന്തോഷസൂചിക ഉയർത്തുന്നതിനുവേണ്ടിയാണ് ഫെസ്റ്റിവൽ. മാർച്ച് 20, 21 തീയതികളിൽ മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിലാണ് പ്രദർശനം.
പ്രദർശനം തീർത്തും സൗജന്യമാണ്. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. രഞ്ജിത്ത് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും.
JCI മാവൂർ പ്രസിഡൻറ് ശ്രീജിത്
അധ്യക്ഷത വഹിക്കും.
ഉദ്ഘാടന ചിത്രമായി രാവിലെ 10ന് 'മാൻ ഹോൾ ' പ്രദർശിപ്പിക്കും.
ഉച്ചക്ക്
2ന് 'ഈ മ യൗ' വൈകുന്നേരം
6 ന് 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ
21 ന് രാവിലെ
10ന് 'കാട് പൂക്കുന്ന നേരം', വൈകുന്നേരം
ആറിന് ഇറാനിയൻ ഫിലിം 'ദ കളർ ഓഫ് പാരഡൈസ് '
എന്നിവയാണ് പ്രദർശിപ്പിക്കുക.
വാർത്തസമ്മേളനത്തിൽ
ജെ.സി.ഐ മാവൂർ പ്രസിഡൻറ്
എച്ച്.ജി.എഫ് ശ്രീജിത്, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി. ഖാദർ,
പഞ്ചായത്ത് മെമ്പർ
പുലപ്പാടി ഉമ്മർ മാസ്റ്റർ,
ജെ.സി.ഐ ജെ.എഫ്.ഡി റഷീദ് അലി, എച്ച്.ജി.എഫ് അനൂപ് എന്നിവർ പങ്കെടുത്തു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments