കുറ്റിക്കാട്ടൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് എം സുഹറാബിയുടെ അദ്ധ്യക്ഷതയിൽ കുന്ദമംഗലം നിയോജക മണ്ഡലo MLA അഡ്വ.പി.ടി.എ റഹീം ഉൽഘാടനം നിർവ്വഹിച്ചു..
ജില്ലാ പഞ്ചായത്ത് മെമ്പർ എം.ധനീഷ് ലാൽ ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡണ്ട് അനീഷ് പാലാട്ട്, എസ് എസ് കെ ജില്ലാ കോർഡിനേറ്റർ Dr. എ.കെ.അബ്ദുൽ ഹകീം, പി.ടി.എ പ്രസിഡണ്ട് മുജീബ് റഹ് മാൻ ഇടക്കണ്ടി, വാർഡ് മെമ്പർ പി.എം.ബാബു, മനോജ് പി.പി, ജോസഫ് തോമസ്, പി.പി.ബഷീർ, സ്കൂൾ എച്ച് എം നാരായണൻ മാസ്റ്റർ, പ്രിൻസിപ്പാൾ എ.കെ.സചിത്രൻ മാസ്റ്റർ,
എം.ടി.മാമുക്കോയ, എ.എം എസ് അലവി, ഷാഹുൽ ഹമീദ് തടപ്പറമ്പ് , തുടങ്ങിയവർ സംസാരിച്ചു.
വിദ്യാർഥികൾക്ക് പ്രാദേശിക കാലാവസ്ഥാ പ്രവചനം സാധ്യമാവുന്ന രീതിയിൽ വിവിധ ഉപകരണങ്ങൾ നിരീക്ഷണ കേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്
ശാസത്ര ലോകത്തെ വിസ്മയങ്ങളിലേക്കുള്ള പഠനങ്ങൾക് പുതിയ തലമുറക്ക് ഏറെ പ്രോൽസാഹനമേകുന്നതാണ് വെതർ സ്റ്റേഷൻ.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments