കൊട്ടിയൂര്‍ :
കൊട്ടിയൂർ ചപ്പമലയിലെ കരിമ്പനോലില്‍ പൊന്നമ്മയാണ് ( 70) മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വീട്ടു പറമ്പിലെ കശുമാവിന്‍ തോട്ടത്തില്‍ കരിയില കുഴിയില്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് തീ പടർന്നു അപകടം ഉണ്ടായത്.
ഇവര്‍തീ പടരുന്നത് കണ്ട് ബോധരഹതിയാകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പൊന്നമ്മയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം പേരാവൂര്‍ താലൂക്കാസ്പത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. സംഭവത്തില്‍ കൊട്ടിയൂര്‍ പൊലിസ് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്
മീഡിയ വേൾഡ് ലൈവ് ന്യൂസ് കണ്ണൂർ റിപ്പോർട്ട്

0 Comments