നടൻ സജി നായരുടെ വെളിപ്പെടുത്തൽ ഇന്ന് ഞാൻ ജീവിക്കുന്നത് കുടുംബശ്രീ ശാരദ എന്നെത്തേടി വന്നത് കൊണ്ട്

mediaworldlive news Kozhikode 

സീരിയൽ നടന്റെ ഓരോ ജീവിതകഥയും വായിക്കുക്കുമ്പോൾ തളർന്നു പോയത് സജി നായരെ സ്നേഹിക്കുന്ന കേരളത്തിലെ പതിനായിരങ്ങൾ 


മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് വളരെ പരിചിതനാണ് നടന്‍ സജി നായര്‍. വിവിധ പരമ്പരകളില്‍ തിളങ്ങിയിട്ടുള്ള നടന്‍ ഇപ്പോള്‍                         

സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദ എന്ന പരമ്ബരയിലാണ് അഭിനയിക്കുന്നത്

സജി നായര്‍ ഒരിടവേളയ്ക്ക് ശേഷം ചെയ്യുന്ന പരമ്ബരയാണ് ഇത്. രാഘവന്‍ എന്ന വളരെ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.

അടുത്തിടെ, വിവാഹമോചനത്തിന്റെ പേരില്‍ നടന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നടി ശാലു മേനോനായിരുന്നു സജിയുടെ ഭാര്യ, അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഇവര്‍ വേര്‍പിരിയുകയായിരുന്നു


അതിനു ശേഷം വലിയ കടക്കെണിയിലൊക്കെയായി താന്‍ മരണത്തെ കുറിച്ച്‌ വരെ ചിന്തിച്ചിരുന്നു എന്ന് പറയുകയാണ് സജി നായര്‍ ഇപ്പോള്‍. ആ അവസ്ഥയില്‍ നിന്ന് തന്നെ രക്ഷിച്ചത് കുടുംബശ്രീ ശാരദയാണെന്നും നടന്‍ പറയുന്നു.

റെയിന്‍ബോ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. ശാലു മേനോനുമായി വിവാഹ മോചനത്തിലേക്ക് എത്തിയതിനെ കുറിച്ചും സജി നായര്‍ സംസാരിക്കുന്നുണ്ട്.

'കൃഷ്ണകൃപാ സാഗരം എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് ഞാനും ശാലുവും കണ്ടുമുട്ടുന്നത്. അന്ന് മുതല്‍ ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു

പിന്നീട് ഞങ്ങള്‍ ഒരുമിച്ച്‌ ഒരുപാട് സീരിയലുകള്‍ ചെയ്തു. ആലിലത്താലി എന്ന സീരിയല്‍ ചെയ്യുമ്ബോഴാണ് കുറച്ചുകൂടെ നന്നായി അടുക്കുന്നത്,'

എന്റെ ഭാര്യ, എന്റെ കാമുകി, എന്റെ പ്രണയിനി എല്ലാം ശാലുവാണ്. അവള്‍ എന്നോട് പറഞ്ഞ വാക്കുകളെല്ലാം എന്നും എന്റെ ഹൃദയത്തിലുണ്ടാവും,'

അവളെ കുറിച്ച്‌ എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. എന്നാല്‍ ഞങ്ങള്‍ പിരിഞ്ഞിരിന്നതിനാല്‍ അതൊക്കെ അവള്‍ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന് എനിക്ക് അറിയില്ല,'

അവളെ ബുദ്ധിമുട്ടിക്കാന്‍ ഇപ്പോഴും എനിക്ക് ഇഷ്ടമല്ല. അവള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഡിവോഴ്സിന് സമ്മതം നല്‍കിയത് പോലും. ഇപ്പോള്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്

അവളെ വിഷമിപ്പിക്കാന്‍ ഒരുകാലവും എനിക്ക് കഴിയില്ല, അതാണ് ഡിവോഴ്‌സ് വേണമെന്ന് പറഞ്ഞപ്പോള്‍ ഒപ്പിട്ട് കൊടുത്തതും. അതിന് എന്നെ ആളുകള്‍ മണ്ടന്‍ എന്നോ, വിഡ്ഡിയെന്നോ വിളിച്ചാലും എനിക്ക് പ്രശ്‌നമല്ല,' എന്നും നടന്‍ പറയുന്നു
മീഡിയ വേൾഡ് ന്യൂസ്

Post a Comment

0 Comments