കോഴിക്കോട്:
കെ.പി.ഗോവിന്ദൻ കുട്ടി സ്മാരക വായനശാല ചെറുകുളത്തൂർ നേതൃത്വത്തിൽ അനുമോദനവും പുസ്തക ചർച്ചയും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ശ്രീ കെ.പി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് രജിതകുമാരി. പി. അദ്ധ്യക്ഷത വഹിച്ചു. കുന്ദ മംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .ടി .പി .മാധവൻ, മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട പെരുവയൽ വില്ലേജ് ഓഫീസർ ശ്രീ.അനിൽകുമാർ എന്നിവരെ പരിപാടിയിൽ അനുമോദിച്ചു. ജില്ലാ _ താലുക്ക് തലത്തിൽ വായന മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച ചൈത്ര കോട്ടാടത്തിന് ട്രോഫിയും, സർട്ടിഫിക്കറ്റും നൽകി.കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോപുസ്തകം അവതരിപ്പിച്ച് പെരുവയൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ ശ്രീ.ടി.എം.ചന്ദ്രശേഖരൻ സംസാരിച്ചു. ചർച്ചയിൽ ഷാജു പുനത്തിൽ, കെ.ആർ.സുബ്രഹ്മണ്യൻ, കെ.എം.സഹദേവൻ, ടി.വി.ജി, ഓ.കെ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു. മാ വായനശാല സെക്രട്ടറി സി.ഷാജു സ്വാഗതവും. ഭരണ സമിതി അംഗം വിശ്വനാഥൻ. ഇ.നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments