കുന്ദമംഗലം:
ഇന്ന് രാവിലെ മുതൽ ഉച്ചവരെ മടവുർമുക്കിൽ പൊലീസ് റെയ്ഡ് നടത്തി.
മടവൂർമൂക്കിൽ ഒറ്റകണ്ടതിൽ താമസിക്കുന്ന കോയിലോത്ത് ബാലന്റെ മകൻ ജിഷ്ണു വിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തുത്തത്
പ്രതിയുടെ വീട്ടിൽ നിന്ന് മാഹിയിൽ നിന്ന് കടത്തിക്കൊണ്ടു വന്ന വിദേശമദ്യം പോലിസ് പിടികൂടി...
മടവൂർമുക്ക് പ്രദേശത്ത് നിരന്തരമായി നിരോധിത ലഹരിമരുന്ന് കച്ചവടം,അനധികൃത മദ്യകച്ചവടം തുടങ്ങിയ നാട്ടുകാരുടെ പരാതിയിൽ പോലീസ് നിരീക്ഷിച്ചു വരുന്ന വ്യക്തിയാണ് ജിഷ്ണു.
ഒരു സമൂഹത്തിനെ തന്നെ കാർന്നു തിന്നുന്ന ലഹരിമരുന്ന് ഉപയോഗം കൃത്യമായി സമൂഹത്തിൽ നിന്ന് ഒഴിവാക്കാൻ ഉള്ള മടവൂർമുക്കിലെ നാട്ടുകാരുടെയും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരുടെയും നിരന്തരം ശ്രമത്തിന് ഫലം കണ്ടെത്തുകയാണ് ചെയ്യുന്നത് .മടവൂർ മൂക്കിൽ ജിഷ്‌ണുവിന്റെ വീട്ടിൽ നടത്തിയ പോലീസ് റെയ്ഡിലൂടെ വിജയം കണ്ടെത്തിയിരിക്കുന്നത്..
ഇത്തരം സമൂഹ്യദ്രോഹികളുടെ പ്രവർത്തനതാൽ ഒരു നാട് തന്നെ അപകടത്തിലാവുകയാണ് ചെയ്യുന്നത്.
ഇത്തരം സാമൂഹ്യ ദ്രോഹികളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തേണ്ടതുണ്ടന്ന് പരിസരവാസികൾ പറഞ്ഞു
എസ് ഐ അഷ്റഫ്. സി.പി.ഒ പ്രജിലാൽ . പ്രമീഷ്. ജംഷീർ. ദിവ്യ ശ്രീ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ യാണ് പ്രതിയെ പിടികൂടിയത്
പ്രതിയെ ഇതുവരെ കോടതിയിൽ ഹാജരാക്കിട്ടില്ലന്ന് പോലീസ് പറഞ്ഞു എല്ലാ നടപടിക്രമങ്ങളും കഴിഞ്ഞു കോടതിയിൽ ഹാജരാക്കുമെന്ന് കുന്ദമംഗലം സ്റ്റേഷൻ എസ് ഐ അഷ്റഫ് പറഞ്ഞു
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments