ലഹരിക്കെതിരെ നാട് കൈകോർത്തു.

mediaworldlive news Kozhikode 


കുറ്റിക്കാട്ടൂർ: 


വിദ്യാർത്ഥികളിലും യുവാക്കളിലും പിടിമുറുക്കിയ ലഹരിമാഫിയക്കെതിരെ
നാട്ടുകാരും എക്സൈസും കൈകോർത്തപ്പോൾ
അതൊരു നന്മയുടെ വിളംബരമായി.
ലഹരിക്കെതിരെ ജനമുന്നേറ്റം എന്ന കാംപയിന്റെ ഭാഗമായി
സ്കൂൾ പരിസര ജാഗ്രത സമിതി കുറ്റിക്കാട്ടൂരിൽ സംഘടിപ്പിച്ച പരിപാടി

അസി.എക്സൈസ് കമ്മീഷണർ (വിമുക്തി ജില്ലാ മാനേജർ ) എ.ജെ. ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു.

നാട്ടുകാരുടെ സഹകരണ മുണ്ടെങ്കിൽ വളരെ എ ളുപ്പത്തിൽ ലഹരി വാഹകർക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ചെയർമാൻ ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു..
പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവട്ട് മുഖ്യപ്രഭാഷണം നടത്തി.
ജലാലുദ്ദീൻ (സിവിൽ എക്സൈസ് ഓഫീസർ )
, അനീഷ് പാലാട്ട് ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ്),
മുജീബുർ റഹ്മാൻ (പി.ടി.എ.പ്രസിഡന്റ്)
വാർഡു മെമ്പർ പി.എം  ബാബു, എ.കെ. സചിത്രൻ
പ്രിൻസിപ്പൾ (കുറ്റിക്കാട്ടുർ
ഗവ.എച്ച്.എസ്.എസ്) നാരായണൻ (ഹെഡ് മാസ്റ്റർ) പൊതാത്ത് മുഹമ്മദ് ഹാജി, എം.ടി. മാമുക്കോയ, പി.പി. ബഷീർ , എ.എം.എസ്സ് അലവി എന്നിവർ സംസാരിച്ചു.

കൺവിനർ താരി സ്അലി സ്വാഗതവും 
ശ്രീകല (വൈ.ചെയർ ) നന്ദിയും പറഞ്ഞു
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments