കിഴക്കോത്ത്:
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2022-23 പ്രകാരം കുറ്റിക്കുരുമുളക് തൈ വിതരണത്തിന്റെ വാർഡ് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ നസീമ ജമാലുദ്ദീൻ നിർവഹിച്ചു.
അപേക്ഷ സമർപ്പിച്ച് ഗുണഭോക്തൃ വിഹിതം അടച്ചവർക്ക് 3 വീതം തൈകളാണ് വിതരണം ചെയ്തത്.
വാർഡ് വികസന സമിതി അംഗങ്ങളായ റാസിഖ് കോരോത്ത്, ജമാലുദ്ദീൻ എൻ.പി., CDS അംഗം സുഹൈന ബഷീർ, കൃഷ്ണക്കുട്ടിക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments