പ്രതീക്ഷ പൂക്കുന്ന
സുകൃതത്തിൻ
നിലാ പൊയ്കയുടെ
ദിനരാത്രങ്ങൾ..
വേപഥു പൂണ്ട
മനസ്സകങ്ങൾക്ക്
നാഥനിലേക്കടുക്കാനിതാ
റഹ്മത്തിൻ തിരിനാളം...
കാരുണ്യ മാലാഖരുടെ
തീർത്ഥപാനം
പെയ്തിറങ്ങുന്ന
ആദ്യ ദശകം..
പാപക്കറകൾ
സ്ഫുടം ചെയ്യാം,
ഇസ്തിഗ്ഫാറിനാൽ
മനമുരുകി തേടാം,
റബ്ബിനാണ് സ്തോത്രം...
നരകാഗ്നിയുടെ
കാവൽ തേട്ടമിടാം,
ഇത്ഖിൻ ദിനമിൽ
ദശാസന്ധിയിൽ നിത്യം...
ഖദ്റിൻ നിശകളിൽ
പുരാനോട് തേടാം,
വിശ്വാസി വൃന്ദങ്ങൾക്കു
പ്രതിഫലമഹദിൻ
കണക്കിലെത്രയോ പരം...
റമളാൻ വസന്തമേ..
നിൻ നിലാവ് പരത്തും
സുകൃതവീഥികളെ
പുൽകിടാനേകണേ
സദ് വൃത്തരോടൊപ്പം...
സ്വർഗീയാരാമമാണ്
അന്ത്യാഭിലാഷം.
റയ്യാൻ കവാടം കടന്ന്
ബദ് രീങ്ങളോടൊപ്പം
ഹബീബിൻ തിരു ചാരെ
ഒരുമിപ്പിക്കണേ നാഥാ...
രചന റസാഖ് സഖാഫി എരവന്നൂർ
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments