മാവൂർ കൽപള്ളി കാര്യാട്ട് വളവിൽ ബസ് വയലിലേക്ക് മറിഞ്ഞു സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു.

mediaworldlive news Kozhikode 

മാവൂർ:

 കോഴിക്കോട്  മാവൂർ കൽപള്ളി കാര്യാട്ട് വളവിൽ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം. കോഴിക്കോട് നിന്നും മാവൂരിലേക്ക് വരികയായിരുന്ന കാശിനാഥൻ ബസാണ് ഇരുചക്ര വാഹനത്തിനെ മറികടക്കാൻ ശ്രമിച്ചതിനിടയിൽ വയലിലേക്ക് മറിഞ്ഞത്.  

കാര്യാട്ട് വളവിന് സമീപം ഗ്രൗണ്ടിന് എതിർവശത്തെ വയലിലേക്കാണ് ബസ് 

മറിഞ്ഞത്.                  ബസ് ഇടിച്ചതിനെ തുടർന്ന്  സ്കൂട്ടർ യാത്രക്കാരൻ ആയിരുന്ന മാവൂർ അടുവാട് സ്വദേശി അർജുൻ സുധീർ  (27 )മരണപ്പെട്ടിട്ടുണ്ട്.  

കോഴിക്കോട് മെഡിക്കൽ കോളേജിൽ  വെച്ചാണ് മരണപ്പെട്ടത്. ബസ്സിൽ ഉണ്ടായിരുന്ന കണ്ണിപറമ്പ് സ്വദേശിക്കും ഗുരുതരമായ പരിക്കുണ്ട്.
മീഡിയ വേൾഡ് ന്യൂസ് റിപ്പോർട്ടർ ജബ്ബാർ മാവൂർ

Post a Comment

0 Comments