മഹാരാഷ്ട്ര സ്വദേശി ജീലാനിയും കുടുംബവും മണ്ണാർക്കാട് എത്തി



മണ്ണാര്‍ക്കാട് :       

 ഒരുകാലത്ത് ഉത്സവപറമ്ബുകള്‍ തോറും അലഞ്ഞുതിരിയേണ്ട സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ  ഇന്ന് താമസിക്കാൻ ഒരു കൂരയില്ലാതെ അലയുകയാണ് 

ഇത്തവണത്തെ മണ്ണാര്‍ക്കാട് പൂരത്തിനും അവര്‍ എത്തിയി.

എന്നാല്‍ അഭ്യാസപ്രകടനങ്ങള്‍ അവതരിപ്പിക്കുന്നതിനായിരുന്നില്ല ആ വരവ് മറിച്ച്‌, തലചായ്ക്കാന്‍ ഒരിടം നല്‍കിയ ഉത്സവകമ്മിറ്റിക്കും, മറ്റുള്ളവര്‍ക്കും നന്ദി പറയാനാണ് ജീലാനിയും കുടുംബവും എത്തിയത്. അനേകായിരങ്ങളെ അത്ഭുതപ്പെടുത്തികൊണ്ട് മരണക്കിണറില്‍ ബൈക്കും,കാറും ഓടിച്ചിരുന്ന ജീലാനിയുടെ പ്രതീക്ഷയും, ആത്മവിശ്വാസവും കോവിഡ് എത്തിയതോടെ ചോര്‍ന്നുപോയിരുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഉത്സവങ്ങള്‍ നിലച്ചത് ഒരു കുടുംബത്തെ പട്ടിണിയിലാക്കി. ഒരു വര്‍ഷത്തേക്കുള്ള വരുമാനം ഉത്സവാഘോഷ സമയത്ത് അവര്‍ സാമ്ബാദിക്കുമായിരുന്നു.

ജീലാനിയുടെയും കുടുംബത്തിന്റെയും പ്രതിസന്ധി മനസ്സിലാക്കി മണ്ണാര്‍ക്കാട് പൂരാഘോഷകമ്മിറ്റി സെക്രട്ടറി എം.പുരുഷോത്തമന്റെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിന് കൈത്താങ്ങൊരുക്കുകയായിരുന്നു. ജീലാനിക്കും കുടുംബത്തിനും താമസിക്കാന്‍ 13 ലക്ഷം രൂപ ലോണ്‍ എടുത്ത് കൈതച്ചിറയില്‍ വീട് ഒരുക്കി നല്‍കിയെന്ന് മാത്രമല്ല അദ്ദേഹത്തിന് നീതി സ്റ്റോറില്‍ ജോലിയും അവര്‍ ഏര്‍പ്പാടാക്കിയിരുന്നു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments