നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റും കൂടി എൻ ഐ ടിയിൽ ഏകദിന കണക്റ്റ് മീറ്റ് നടത്തി




കുന്ദമംഗലം:

എൻ ഐ ടിയിൽ മെഡിക്കല്‍ ടെക്നോളജിയിലെ വിവര്‍ത്തന ഗവേഷണവുമായിബന്ധപ്പെട്ട ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ വിദഗ്ധരും പങ്കാളികളും ഒത്തു കൂടി. "മെഡ്-ടെക്കിലെ വിവര്‍ത്തന ഗവേഷണം ആശയംമുതല്‍ നിര്‍മ്മാണം വരെ" എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള മീറ്റില്‍ കേരള മെഡ്-ടെക് ഇക്കോസിസ്റ്റത്തിന്റെ പങ്കാളികളായ ഗവേഷണ സ്ഥാപനങ്ങള്‍, മെഡ്-ടെക് കമ്ബനികള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഹെല്‍ത്ത്കെയര്‍ കമ്ബനികള്‍, ആശുപത്രികള്‍ എന്നിവയില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പങ്കെടുത്തു. എന്‍.ഐ.ടി കാലിക്കറ്റ് ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ മീറ്റ് ഉദ്ഘാടനം ചെയ്തു. കെ.എം.ടി.സി യുടെ സ്പെഷ്യല്‍ ഓഫീസര്‍. സി.പത്മകുമാര്‍ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ഡോ .സജിഗോപിനാഥ് (വൈസ് ചാന്‍സലര്‍, ഡിജിറ്റല്‍ യൂണിവേഴ്സിറ്റികേരള), ഡോ . ഇ.വി . ഗോപി(പ്രിന്‍സിപ്പല്‍, ഗവ. മെഡിക്കല്‍ കോളേജ് കോഴിക്കോട്), ഡോ.കെ.എം .നവാസ്(ചെയര്‍മാന്‍,കെ.എം.സി.ടി .ഗ്രൂ പ്പ് ഓഫ് ഇന്‍സ്റ്റി റ്റ്യൂഷന്‍സ്), ഡോ.നാരായണന്‍കുട്ടി വാര്യര്‍ (മെഡിക്കല്‍ ഡയറക്ടര്‍, എം വിആര്‍ കാന്‍സര്‍ സെന്റര്‍) ഡോ.ഗോപകുമാരന്‍കര്‍ത്ത (ഡീ ന്‍, ഡോ . മൂപ്പന്‍സ് മെ ഡിക്കല്‍കോളേജ്, വയനാട്) എന്നിവര്‍ പ്രസംഗിച്ചു. പ്രധാന ആശുപത്രികളിലെയും മെഡിക്കല്‍

കോളേജുകളിലെയും മേധാവികള്‍ ഉള്‍പ്പെടെ 130 പേര്‍ ഏകദിന മീറ്റില്‍ പങ്കെടുത്തു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments