വാണിമേല്‍
ഇന്നലെ ഉച്ചയോടു കൂടിയാണ് കൃഷിയിടങ്ങളില്‍ തീ ആളിപ്പടര്‍ന്നത്. ഹമീദ് മാടമ്ബള്ളി, മറിയം പ്ലാക്കൂട്ടത്തില്‍, ലീലാമണി തുണ്ടിയില്‍ എന്നിവരുടെ കൃഷി ഭൂമിയിലാണ് തീപിടുത്തമുണ്ടായത്. തീ ആളിപ്പടര്‍ന്ന് വ്യാപിക്കുന്നത് കണ്ട ഉടനെ പ്രദേശത്തെ സാബു മട്ടത്തു മുന്നേലിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കഠിനാദ്ധ്വാനം ചെയ്ത് ചുറ്റുപാടുമുള്ള കുറ്റിച്ചെടികളും മറ്റും വെട്ടിമാറ്റിയതിനാല്‍ തീ കൂടുതല്‍ ഭാഗത്തേക്ക് വ്യാപിക്കുന്നത് തടയാന്‍ കഴിഞ്ഞു. ഒപ്പം വിവരമറിഞ്ഞെത്തിയ നാട്ടുകാരും മറ്റും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീയണച്ചു. വ്യാപകമായ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments