കൊടുവള്ളി:
കൊടുവള്ളി നിയോജകമണ്ഡലം വനിതാ ദിനം ആഘോഷിച്ചു.
കെ.എസ്.എസ്.പി.എ കൊടുവള്ളി നിയോജക മണ്ഡലം വനിതാ ഫോറം ചെയർപേഴ്സൺ കോമളവല്ലിയുടെ അദ്ധ്യക്ഷതയിൽ വനിതാദിനം ആഘോഷിച്ചു.
പ്രസ്തുത പരിപാടിയുടെ ഉൽഘാടനം സംസ്ഥാന കമ്മറ്റി മെമ്പർ വിജയകുമാർ നിർവ്വഹിച്ചു. ഏറ്റവും പ്രായം ചെന്ന കോമളവല്ലി, പത്മിനി കെ.എന്നിവരെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു.
ഒഎം ശ്രീനിവാസൻ , ബഷീർ മാസ്റ്റർ, സദാനന്ദൻ മാസ്റ്റർ . ജനാർദ്ദനൻ മാസ്റ്റർ , വിശാലാക്ഷി വിജയ , യശോദ ,ഗിരിജ.കെ.എന്നിവർ പ്രസംഗിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments