കോഴിക്കോട്:
ഹയർസെക്കന്ററി പരീക്ഷാവിഭാഗത്തിന്റെയും ജോയിന്റ് ഡയരക്റുടെയും കെടുകാര്യസ്ഥതകളും വീഴ്ചകളും ചൂണ്ടിക്കാണിക്കുന്നതിന്റെ പേരിൽ അധ്യാപകരോട് പക തീർക്കാനിറങ്ങിയാൽ ശക്തമായ പ്രതിരോധം തീർക്കാൻ ഫെഡറേഷൻ ഓഫ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷന്റെ കോഴിക്കോട് ജില്ലാ നേതൃസംഗമം തീരുമാനിച്ചു.
മൂല്യനിർണയ ക്യാമ്പുകളിൽ
ഹാജരാവാൻ കഴിയാതിരുന്ന അധ്യാപകർ വ്യക്തമായ കാരണങ്ങൾ ബോധിപ്പിച്ചിട്ടും അതൊന്നും പരിഗണിക്കാതെ അവരെ അച്ചടക്ക നടപടിക്ക് വിധേയമാക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണ് ഹയർസെക്കന്ററി പരീക്ഷാ ബോർഡ് നടത്തുന്നത്. അധ്യാപകരെ ഭീഷണിപ്പെടുത്തി
പരീക്ഷാ ബോർഡിന്റെ സ്ഥാപിത താല്പര്യങ്ങൾ അടിച്ചേല്പിക്കാമെന്ന് കരുതരുത്.
ഹയർസെക്കന്ററി പരീക്ഷാ ബോർഡിന്റെ ഏകാധിപത്യ പ്രവണതകൾക്കും പൊതുവിദ്യാഭ്യാസ ഏകീകരണത്തിനുമെതിരെ എഫ്.എച്ച്.എസ്.ടി.എ യുടെ നേതൃത്വത്തിൽ മാർച്ച് 15 ന് നടക്കുന്ന സെക്രട്ടേറിയറ്റ് ധർണ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
ജില്ലാ നേതൃസംഗമം എഫ്.എച്ച്.എസ്. ടി. എ സംസ്ഥാന കോർഡിനേറ്റർ കെ.ടി.അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.ക.അഷ്റഫിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ
പാണക്കാട് അബ്ദുൾ ജലീൽ, കെ.കെ.ശ്രീജേഷ് കുമാർ,സെബാസ്റ്റ്യന്‍ ജോൺ, കെ.പി അനിൽ കുമാർ, ഷമീം അഹമ്മദ് മുഹമ്മദ് ഷാഫി, മുജീബ് റഹ്മാൻ , ആർ. ഷെജിൻ, ഫൗസിയ ,അബ്ദുല്‍ ഗഫൂര്‍, ഷാജു എന്‍ ബി
എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി അഷ്റഫ് സി കെ (ചെയര്‍മാന്‍)ഷമീം അഹമ്മദ് (കണ്‍വീനര്‍)കെ പി അനില്‍കുമാര്‍ (ഖജാഞ്ചി )സെബാസ്റ്റ്യന്‍ ജോണ്‍(വൈസ് ചെയര്‍മാന്‍)എന്നിവരെ തെരഞ്ഞെടുത്തു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments