അറുനൂറ്റി എൺപത് രൂപയ്ക്ക് തമിഴ് നാട്ടിൽ കറങ്ങാം


തിരുവനന്തപുരം:
 
അവധിക്കാലത്ത് ഉല്ലാസ തീര്‍ത്ഥാടന യാത്രകളുമായി പാറശാല കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം ഒരുങ്ങുന്നു.

ഏപ്രില്‍ ഒന്നിന് പൊന്മുടി കാപ്പുകാട് പേപ്പാറ ഡാം യാത്രയ്ക്ക് എന്‍ട്രി ഫീസുകള്‍ ഉള്‍പ്പെടെ 680രൂപ മാത്രം.ഏപ്രില്‍ 2ന് 7ക്ഷേത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചു കൊണ്ട് അമ്ബലപ്പുഴ തീര്‍ത്ഥാടനയാത്ര 780 രൂപയ്ക്ക്.

ഏപ്രില്‍ 6നും 23നും കന്യാകുമാരി, വട്ടക്കോട്ട, ചിന്നതിരുപ്പതി, തൃപ്പരപ്പ് , കുമാരകോവില്‍ യാത്രയ്ക്ക് 580 രൂപ. ഏപ്രില്‍ 7, 8തിയതികളില്‍ മാമലകണ്ടം,മൂന്നാര്‍,ചതുരംഗപ്പാറ എന്നിവിടങ്ങളിലേക്കുള്ള ദ്വിദിന ഉല്ലാസയാത്രയ്ക്ക് (ആദ്യദിവസ ഉച്ചഭക്ഷണം, ബോട്ടിംഗ്) താമസം ഉള്‍പ്പെടെ 2580 രൂപ. ഏപ്രില്‍ 9ന് കല്ലാര്‍ മീന്‍മുട്ടി കേവലം 490 രൂപയ്ക്ക്. ഏപ്രില്‍ 9ന് ദക്ഷിണമൂകാംബിക തീര്‍ത്ഥാടനയാത്ര,7ക്ഷേത്രങ്ങള്‍ കൂട്ടിയോജിപ്പിച്ച്‌ 870 രൂപയ്ക്ക്. ഏപ്രില്‍ 14ന് പാലരുവി, തെന്മല എന്‍ട്രി ഫീസുകള്‍ ഉള്‍പ്പെടെ 1110 രൂപ. ഏപ്രില്‍ 15ന് ഗവി ഉല്ലാസയാത്ര, ഉച്ചഭക്ഷണം,ബോട്ടിംഗ് ഉള്‍പ്പെടെ 2100 രൂപ. ഏപ്രില്‍ 16ന് ഇടുക്കി ഡാം, ചെറുതോണി,കുളമാവ്, നാടുകാണി,കഞ്ചുരുളി ഉല്ലാസയാത്ര 1340 രൂപ. ഏപ്രില്‍ 16ന് തെക്കന്‍ ഗുരുവായൂര്‍ തീര്‍ത്ഥാടനയാത്ര 7ക്ഷേത്രങ്ങളുള്‍പ്പെടുത്തി 800 രൂപയ്ക്ക്. ഏപ്രില്‍ 21ന് കുട്ടനാട് കുമരകം ഹൗസ്ബോട്ട് യാത്ര, ഉച്ചഭക്ഷണം ഉള്‍പ്പെടെ 1450 രൂപ. ഏപ്രില്‍ 22,23ന് ഗുരുവായൂര്‍ തീര്‍ത്ഥാടനം 11 അമ്ബലങ്ങള്‍ കൂട്ടിയോജിപ്പിച്ച്‌ 1550 രൂപയ്ക്ക് ദ്വിദിന യാത്ര. ഏപ്രില്‍ 29ന് മണ്‍റോതുരുത്ത് സംബ്രാണിക്കൊടിയാത്ര ബോട്ടിംഗ് ഉള്‍പ്പെടെ 1040രൂപ.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments