മടവൂർമുക്ക്:
ആത്മീയതയിലൂടെ മനുഷ്യമനസ്സിലേക്ക് കാരുണ്യത്തിന്റെ കുളിർ തെന്നലായി കടന്നുവരുന്ന വിശ്വാസിയുടെ വസന്ത കാലം.
തെറ്റുകുറ്റങ്ങളെ കരിച്ചു കളഞ്ഞ് സുകൃതങ്ങൾ സമ്മാനിക്കുന്ന പവിത്ര മാസം. ഈ പുണ്യ കാലത്തിന്റെ അന്ത:സ്സത്ത തൊട്ടറിഞ്ഞ് സൽക്കർമങ്ങളെ വാരിപ്പുണർന്ന് മുന്നേറാൻ അസുലഭ മുഹൂർത്തങ്ങളുമായി വന്ന റമളാനിനെ നമുക്ക് വരവേൽക്കാം.
ഈ പുണ്യദിനരാത്രങ്ങളെ വേണ്ട പോലെ ഉൾക്കൊണ്ട് സൽക്കർമ്മങ്ങൾ വർദ്ധിപ്പിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തണം.
മാസങ്ങളോളമായി റമളാനിനെ സ്വീകരിക്കാനും ആരാധനകൾ അല്ലാഹു ഇഷ്ടപ്പെടുന്ന തരത്തിൽ നിർവഹിക്കപ്പെടാനും ആഗോള മുസ്ലിം സമൂഹം മനമുരുകി പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട്. ഈ പ്രാർത്ഥനയുടെ ഫലമെന്നോണം ഒരു റമളാനു കൂടി സാക്ഷിയാവാനുള്ള സൗഭാഗ്യം അല്ലാഹു നമുക്കു നൽകി അനുഗ്രഹിച്ചിരിക്കയാണ്.
കാരുണ്യവും പാപമോചനവും തേടി ആരാധനകളിലേക്ക് ആഴ്ന്നിറങ്ങാൻ വിശ്വാസി സമൂഹം ജാഗരൂഗരാണ്. കൂടുതൽ പ്രതിഫലം പ്രതീക്ഷിച്ച് കഴിയുന്നത്ര സൽകർമ്മങ്ങളിൽ മുഴുകുകയാണ് മുഅ്മിനുകൾ .
ഖുർആൻ അവതീർണമായ മാസം. സൂക്ഷമതയോടെ പാരായണം ചെയ്യുവാൻ കഴിയുന്നത്ര സന്ദർഭങ്ങൾ ഉപയോഗപ്പെടുത്താം.
മറ്റ് ആരാധനകളിൽ നിന്ന് വ്യത്യസ്ഥമായി ക്ഷമയും ആത്മനിയന്ത്രണവും ഉൾക്കൊണ്ട് തീർത്തും ഗോപ്യമായ ഒരാരാധനയാണ് നോമ്പ്. മറ്റുള്ള ആരാധനകളെ പോലെ ആർക്കും മനസ്സിലാക്കാൻ പറ്റുന്ന ഇബാദത്തല്ല നോമ്പ്.
അല്ലാഹു പറയും നോമ്പ് എനിക്കുള്ളതാണ് അതിനാൽ അതിന്റെ പ്രതിഫലം ഞാനാണ് നൽകുക കാരണം അവന്റെ ആഹാരവും വികാരവും എനിക്കു വേണ്ടി മാറ്റി വെക്കുകയാണ് (ബുഖാരി)
അനുഗ്രഹത്തിന്റെ വാതായനങ്ങൾ തുറന്നിട്ട മാസം . തിൻമയുടെ കവാടങ്ങൾ കൊട്ടിയടക്കപ്പെട്ട മാസം . ആത്മ സംസ്കരണത്തിന്റെ പരിശീലന കാലം.
കഴിഞ്ഞു പോയ ജീവിത വഴികളെ കുറിച്ച് വിചിന്തനം നടത്താനും ഭാവി ജീവിതം ഭാസുരമാക്കുന്നതിന് ലഭിക്കുന്ന ഈ കനകാവസരം നമുക്ക് പ്രയോജനപ്പെടുത്താം
യു കെ മുഹമ്മദ് അബ്ദുറഹിമാൻ RTD എക്സൈസ് ഇൻസ്പെക്ടർ. മടവൂർ മുക്ക്
Ⓜ️Ⓜ️Ⓜ️Ⓜ️Ⓜ️Ⓜ️Ⓜ️Ⓜ️
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments