കോഴിക്കോട്:
സ്പെഷ്യൽ സ്കൂളുകൾക്കുള്ള സാമ്പത്തിക പാക്കേജ് അനുവദിക്കാത്ത സർക്കാരിന്റെ അനാസ്ഥ ക്കെതിരെ സ്കൂൾ മാനേജ്മെന്റും അദ്ധ്യാപകരും ജീവനക്കാരും സമരത്തിലേക്ക്
മാര്‍ച്ച് 16 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിത കാല ഉപവാസ സമരം നടത്തുമെന്ന് അസോസിയേഷന്‍ ഫോര്‍ ഇന്റലക്ച്വലി ഡിസേബിള്‍ഡ് ഭാരവാഹികള്‍ അറിയിച്ചു.
2022-23 വര്‍ഷത്തെ സാമ്ബത്തിക പാക്കേജിനുള്ള ഫണ്ട് അനുവദിച്ചുകൊണ്ട് 2022 ആഗസ്റ്റ് രണ്ടിന് ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍ തുക ഇതുവരെയും നല്‍കാത്തത് സ്‌ക്കൂളുകളുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 2021-22 വര്‍ഷത്തില്‍ പാക്കേജില്‍ സര്‍ക്കാര്‍ തുക വെട്ടിക്കുറച്ചിരുന്നു. ഇതോടെ പല സ്‌പെഷ്യല്‍ സ്‌ക്കൂളുകളും സാമ്ബത്തികമായി ഞെരുക്കത്തിലും അടച്ചുപൂട്ടലിന്റെ വക്കിലുമാണ്. 2018 മുതലാണ് സെപ്ഷ്യല്‍ സ്‌ക്കൂളുകള്‍ക്ക് സമഗ്ര ആശ്വാസ പാക്കേജ് സാമൂഹ്യ നീതി വകുപ്പ് മുഖേന തയ്യാറാക്കി നല്‍കിത്തുടങ്ങുന്നത്. ഇത്തരം സ്‌ക്കൂളുകളില്‍ ആരോഗ്യ വകുപ്പിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘം സന്ദര്‍ശിച്ച് കുട്ടികളുടെ കണക്കും സൗകര്യങ്ങളും വിലയിരുത്തി എ ,ബി ,സി ഗ്രേഡുകളാക്കി തരം തിരിച്ചാണ് പാക്കേജ് വിതരണം ചെയ്തു വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുക വെട്ടിക്കുറച്ചും നല്‍കാതെയും സ്‌ക്കൂളുകളെ വട്ടം ചുറ്റിക്കുന്ന സാഹചര്യമാണുള്ളത്. വിഷയത്തില്‍ അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് സ്‌പെഷ്യല്‍ സ്‌ക്കൂളുകളുടെ തീരുമാനമെന്ന് അറിയിച്ചു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments