വിമാത്താവള പരിസരത്ത് ഹെലികോപ്റ്റർ വീണു ഒരാൾക്ക് ഗുരുതരമായ പരിക്ക്



കൊച്ചി: 


നെടുമ്പാശ്ശേരിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്.


കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററാണ് പരിശീലന പറക്കലിനിടെ അപകടത്തില്‍പ്പെട്ടത്. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന മൂന്നുപേരില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

ഇന്ന് 12 മണിയോടുകൂടിയാണ് അപകടമുണ്ടായത്. വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മൂന്നുപേരാണ് അപകടസമയത്ത് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റു. എന്നാല്‍ ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ് എന്നാണ് അറിയപ്പെടുന്നത്  
മറ്റു വിവരങ്ങളെ
കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മീഡിയ വേൾഡ് ന്യൂസ് കൊച്ചി റിപ്പോർട്ട്

Post a Comment

0 Comments