വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി

mediaworldlive news Kozhikode 

മുവാറ്റുപുഴ:

വീട്ടുകാർ പരാതി നൽകാത്തതിനാൽ പരിശോധന നടത്തിയ ഡോക്ടർ പോലീസിൽ പരാതി നൽകുകയായിരുന്നു 

പീഡനത്തിനിരയായ ‌ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയെ അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്.

വീട്ടുകാര്‍ പരാതി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍ തന്നെയാണ് വിവരം പൊലീസില്‍ അറിയിച്ചത്. മലപ്പുറം സ്വദേശിയായ കാമുകന്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയെ നിരന്തരം പല സ്ഥലങ്ങളില്‍ കൊണ്ടുപോയി നിരന്തരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതോടെ വിദ്യാര്‍ത്ഥിനി അവശനിലയിലാകുകയായിരുന്നു.

ചേര്‍ത്തല സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. മാതാപിതാക്കളാണ് മൂവാറ്റുപുഴയിലെ സബൈന്‍ ആശുപത്രിയില്‍ പെണ്‍കുട്ടിയെ എത്തിച്ചത്. പീഡനത്തിനിരയായതിനെ തുടര്‍ന്ന് അവശനിലയിലായ യുവതി എട്ടു മാസം ഗര്‍ഭിണിയാണ്. ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടാണു വിദ്യാര്‍ത്ഥിനിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്.

എട്ടു മാസം ഗര്‍ഭിണിയായ അവശനിലയിലുള്ള വിദ്യാര്‍ഥിനിയെ ഗര്‍ഭഛിദ്രത്തിനു വിധേയയാക്കാന്‍ കഴിയില്ലെന്നും വിവരം പൊലീസില്‍ അറിയിക്കണമെന്നും വിദ്യാര്‍ഥിനിയെ പരിശോധിച്ച ഡോക്ടര്‍ സബൈന്‍ ശിവദാസ് ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കള്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഡോക്ടര്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

മൂവാറ്റുപുഴ പൊലീസ് ആശുപത്രിയില്‍ എത്തി വിദ്യാര്‍ഥിനിയില്‍ നിന്നു മൊഴിയെടുത്തു. മലപ്പുറം സ്വദേശിയായ യുവാവാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതെന്നാണു വിദ്യാര്‍ഥിനി പൊലീസിനോടു പറഞ്ഞിരിക്കുന്നത്. ഗര്‍ഭിണിയായിരിക്കെ ഇയാള്‍ വിദ്യാര്‍ഥിനിയെ വിവിധയിടങ്ങളില്‍ .

കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം അവശനിലയില്‍ കണ്ട വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണു 8 മാസം ഗര്‍ഭിണിയാണെന്നു വിദ്യാര്‍ഥിനി തുറന്നു പറഞ്ഞത്. തുടര്‍ന്നാണ് രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. വിദ്യാര്‍ഥിനിയെ പീഡ‍ിപ്പിച്ചയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ പൊലീസ് വിവരങ്ങള്‍ ചേര്‍ത്തല പൊലീസിനും കൈമാറിയിട്ടുണ്ട്. മലപ്പുറം സ്വദേശിക്കായി അന്വേഷണം ഊര്‍ജിതമാക്കി.
മീഡിയ വേൾഡ് ന്യൂസ് കൊച്ചി റിപ്പോർട്ട്

Post a Comment

0 Comments