കുറ്റിക്കാട്ടൂർ:
ഒരു തുള്ളി വെള്ളം കിട്ടാതെ പെരുവയൽ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലെ ഗ്രാമവാസികൾ
അലയുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്
പൊരി വെയിലിൽ കുടിവെള്ള ക്ഷാമം രൂക്ഷം.
പഞ്ചായത്തും ജൽ ജീവനും രണ്ടു തട്ടിൽ .
പെരുവയൽ പഞ്ചായത്തിൽ വേനൽ കനത്ത തോടെ കുടിവെള്ളക്ഷാമം രൂക്ഷമായി.
പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലാണ് കൂടുതൽ കുടിവെള്ള ക്ഷാമമുള്ളത്.
രണ്ടു വർഷത്തിലധികമായി ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി
പഞ്ചായത്തിലെ വാർഡുകളിൽ ജൽ ജീവൻ പൈപ്പുകൾ സ്ഥാപിച്ചു പോയിട്ടു. തുടർ പ്രവൃത്തികൾ നടക്കാത്തതിൽ പരാതിയുമായി പഞ്ചായത്തധികൃതരെ സമീപിച്ചപ്പോൾ പദ്ധതി നിർവഹണവുമായി കേരള വാട്ടർ അതോറിറ്റി കരാറിൽ ഏർപ്പെടുകയോ
ഗ്രാമ പഞ്ചായത്ത് നൽകേണ്ട വിഹിതത്തിനുള്ള എസ്റ്റിമേറ്റ് അവർ നൽകുകയോ ചെയ്തിട്ടില്ലെന്നാണ് വിവരാവകാശത്തിന് ഉത്തരമായി
പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിച്ചത്.
അതിനിടെ പഞ്ചായത്തിലെ ചില വാർഡുകളിൽ ഭാഗികമായി വെള്ളം നൽകിയതും കാര്യക്ഷമമായിട്ടില്ല.
കരാറുകാർ തീരെ കുറഞ്ഞ മെറ്റീരിയലുപയോഗിച്ച് നടത്തിയ പ്രവൃത്തിയായതിനാൽ
ഫലത്തിൽ വെള്ളം ലഭിച്ചു തുടങ്ങിയാൽ പൈപ് പൊട്ടൽ പതിവാകുമെന്നും
തദ്ദേശ വാസികൾ പറയുന്നു
എന്നാൽ ഗ്രാമപഞ്ചായത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിച്ചു വരികയാണെന്നും ജൽ ജീവൻ പദ്ധതി പ്രകാരം
ഏപ്രിൽ പത്തിന് മുമ്പ് പൈപ്പിട്ട ഭാഗങ്ങളിലൊക്കെ ജലവിതരണം നടത്താൻ കഴിയുമെന്നും ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് അനീഷ് പാലാട്ട് പറഞ്ഞു.
തടപ്പറമ്പ് നിവാസികൾ
വാട്ടർ അതോറിറ്റിക്ക്
കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭീമ ഹരജി തയാറാക്കി നൽകുമെന്ന്
റസിഡൻസ് ഭാരവാഹികൾ അറിയിച്ചു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments