ആഫ്രിക്കൻ രാജ്യമായ നമ്പിയാവിൽ ഗോത്രക്കാർ നടത്തുന്ന ആചാരം ഏവരെയും അൽഭുതപ്പെടുത്തുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്
ആതിഥ്യമര്യാദയുടെ ഭാഗമായി അതിഥിയോടൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെട്ട് സന്തോഷിപ്പിക്കുന്ന ഒരു ഗോത്രവര്‍ഗമുണ്ട്
ദക്ഷിണാഫ്രിക്കന്‍ രാജ്യമായ നമ്ബിയായില്‍ ഹിംബ എന്ന് വിളിക്കുന്ന ഗോത്ര സമൂഹമാണ് ഇത്തരത്തില്‍ വ്യത്യസ്തമായ കീഴ്വഴക്കങ്ങളുമായി ജീവിക്കുന്നത്.
എന്നാല്‍, ഇതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇവരുടെ സംസ്കാരം എന്നത്. ഘാനയിലുള്ള യൂട്യൂബറാണ് ഈ ഗോത്രത്തിന്റെ വിശേഷങ്ങള്‍ അടുത്തിടെ പുറത്തേക്ക് എത്തിച്ചത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിലവിലുള്ള ബഹുഭാര്യത്വം ഈ ഗോത്രത്തിലും സജീവമാണ്. ഇവിടെ പെണ്‍കുട്ടികള്‍ വളരെ നേരത്തെ തന്നെ വിവാഹം കഴിക്കുകയും ചെയ്യുന്നതാണ് രീതി. പെണ്‍കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ തെരഞ്ഞെടുക്കുന്ന പുരുഷനെ ആയിരിക്കും പങ്കാളിയാക്കുക.
കഠിനമായ മരുഭൂമിയിലെ കാലാവസ്ഥയും കുടിവെള്ളത്തിന്റെ അഭാവവുമാണ് ഈ ഗോത്രക്കാര്‍ക്ക് കുളിക്കാന്‍ ബുദ്ധിമുട്ടുള്ളതിന്റെ കാരണങ്ങള്‍. അതേസമയം, അവര്‍ കുളിക്കുന്നില്ലാത്ത ദിനചര്യ എന്ന് കരുതി വൃത്തി ഇല്ലാത്തവരാണെന്ന് തെറ്റിധരിക്കേണ്ടതില്ല.
ശുദ്ധജലക്ഷാമം നിലനില്‍ക്കുന്ന ഗ്രാമത്തില്‍ ഇവര്‍ കുളിക്കുന്നതിന് ഉപയോഗിക്കുന്നത് വെള്ളമല്ല മറിച്ച് ചുവന്ന നിറത്തിലുള്ള മിശ്രിതം ദേഹത്ത് തേച്ചു പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ശുചിത്വം നിലനിര്‍ത്താനായി ദിവസേന പുക കൊണ്ടുള്ള പ്രത്യേക ‘കുളി’യും ഇവര്‍ നടത്താറുണ്ട്.
അതിഥി സല്‍ക്കാരത്തിനുള്ള ഇവരുടെ രീതികളും ഒരല്‍പ്പം വ്യത്യസ്ഥമാണ്. ഒരു അതിഥി വീടിന്റെ വാതില്‍ മുട്ടിയാല്‍ ഗൃഹനാഥന്‍ തന്റെ അതിഥിയെ ‘ഒക്കുജെപിസ ഓമുകസെണ്ട്’ നല്‍കി തന്റെ അനുമതിയും സന്തോഷവും കാണിക്കുന്നു
ഹിംബ ഗോത്രത്തിലെ സ്ത്രീകളുടെ കേശാലങ്കാരത്തിനും വലിയ പ്രത്യേകതയുണ്ട്. പ്രായത്തിന് അനുസരിച്ചാണ് ഹെയര്‍സ്റ്റൈല്‍ എങ്ങനെ വേണം എന്നു തീരുമാനിക്കുന്നത്. പെണ്‍കുട്ടികള്‍ മുഖത്തേക്ക് പിന്നിയിടുന്ന തരത്തിലാകും മുടി വളര്‍ത്തുക.
പിന്നീട് പ്രായം വര്‍ദ്ധിക്കും തോറും ഇവരുടെ മുടിയില്‍ മാറ്റങ്ങള്‍ വരും. അതിനൊപ്പം കട്ടിയേറിയ ഒരു നെക്ലസും ധരിക്കും, ഇത് കുട്ടികള്‍ ഉണ്ടായിട്ടില്ല എന്നതിനെയാണ് അര്‍ത്ഥം വയ്ക്കുന്നത്. കൂടാതെ പുരുഷന്മാരും സ്ത്രീകളും മാറുമറയ്ക്കാതെയാണ് നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
മീഡിയ വേൾഡ് ന്യൂസ്
ഗൾഫ് റിപ്പോർട്ട്

0 Comments