കുറ്റിക്കാട്ടൂർ:
കടുത്ത വേനൽ കാലമായതിനാലും രൂക്ഷമായ കുടിവെള്ള ക്ഷാമമായതിനാലും മരണത്തിന് വരെ കാരണമായേക്കാവുന്ന
ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, വയറിളക്കം, ഷി ഗല്ല തുടങ്ങിയ വ വരാനുള്ള സാഹചര്യം ഇല്ലാതാക്കുവാനാണ് പെരുവയൽ ഗ്രാമ പഞ്ചായത്തും പെരുവയൽ പ്രാഥമികാരോഗ്യ വകുപ്പും മുന്നറിയിപ്പ് നൽകി
ഉത്തരവിട്ടത്.
റമദാൻ സ്പെഷൽ ദം സോഡ, മസാല സോഡ അടക്കമുള്ള പാനീയങ്ങൾ
ഉപ്പിലിട്ട സ്തുക്കൾ തുടങ്ങിയവയാണ് ഗ്രാമ പഞ്ചായത്തിൽ നിരോധിച്ചത്.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടിയും പിഴയും ഉണ്ടാവുമെന്നും ഉത്തരവിൽ പറയുന്നു.
ഈയടുത്ത ദിവസങ്ങളിലായി റമദാനിലെ രാത്രികളിൽ
കുറ്റിക്കാട്ടൂർ അങ്ങാടിയിൽ
പല ഓമനപ്പേരുകളിലും അറിയപ്പെടുന്ന
പാനീയങ്ങളുടെ തകൃതിയായ വിൽപന നടന്നു വരികയായിരുന്നു.
അയൽപ്രദേശങ്ങളിൽ നിന്നു പോലും ധാരാളം യുവാക്കൾ എത്തുന്ന
ഈ സ്ഥലത്ത് ഇതിന്റെ മറവിൽ വൻ ലഹരിമാഫിയയും പിടി മുറുക്കിയതായി നാട്ടുകാർ ആ രോപിക്കുന്നുണ്ട്.
ഇതിനെതിരെ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് മെമ്പർ മാർ , കച്ചവട പ്രതിനിധികൾ, വിവിധ കക്ഷി നേതാക്കൾ
എന്നിവർ യോഗം ചേർന്ന്
അധികൃതർക്ക് പരാതി നൽകിയിരുന്നു.
ടി. പി. എസ്. കുറ്റിക്കാട്ടൂർ
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments