ഞ്ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകളുമായി റിപ്പർ ജയാനന്ദന്റെ ഭാര്യ ഇന്ദിര

mediaworldlive news Kozhikode 

തൃശ്ശൂർ:

റിപ്പർ ജയാനന്ദന്റെ ഭാര്യ യ്ക്ക് ഉണ്ടായ ദുരനുഭവങ്ങൾ താഴെ വിവരിക്കുന്നു  ഒരു അഭിഭാഷകൻ എന്നെ ലൈംഗിക മായി പീഡിപ്പിച്ചു 


ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകളും ഈ റിപ്പോര്‍ട്ടില്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനം ജയാനന്ദന്റെ ഭാര്യ ഇന്ദിരക്ക് ഉണ്ടായ ദുരനുഭവങ്ങളാണ്. ഒരു അഭിഭാഷകന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ഇന്ദിര വെളിപ്പെടുത്തിയത്. '              
ഞാന്‍ കോടതിയില്‍ നിന്ന് ഇറങ്ങാനൊരുങ്ങുകയായിന്നു. എന്നെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചു. പക്ഷേ കാറില്‍ വെച്ച്‌ അയാള്‍ എന്നെ ലൈംഗികമായി പീഡിപ്പിച്ചു,- ഇന്ദിര പറഞ്ഞു

പിതാവിന്റെ പരോളിന് മകളുടെ പോരാട്ടം

ജയാനന്ദന് മകളുടെ വിവാഹത്തിന് പങ്കെടുക്കാന്‍ പരോള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഭാര്യ ഇന്ദിരയാണ് ഹൈക്കോടതിയെ സമീപിച്ചത്. 

ഇന്ദിരക്ക് വേണ്ടി ഹാജരായതാവട്ടെ, അഭിഭാഷകയായ മകള്‍ കീര്‍ത്തി ജയാനന്ദനാണ്. 15 ദിവസത്തെ പരോള്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം.                                    

എന്നാല്‍ രണ്ട് ദിവസത്തെ ഉപാധികളോടുള്ള പരോളാണ് കോടതി അനുവദിച്ചത്. ഇന്നായിരുന്നു വിവാഹം. മാര്‍ച്ച്‌ 21, 22 തീയതികളിലേക്കാണ് കോടതി പരോള്‍ അനുവദിച്ചത്.

ജയാനന്ദന്‍ ജയിലിലേക്ക് മടങ്ങുമെന്ന് ഭാര്യയും മകളും സത്യവാങ്മൂലം നല്‍കിയ ശേഷമാണ് കോടതി പരോള്‍ അനുവദിച്ചത്. തന്റെ വിവാഹമാണെന്നും അഭിഭാഷക എന്ന രീതിയിലല്ല ഹാജരായതെന്നും മകളെന്ന രീതിയിലാണ് അനുമതി തേടുന്നതെന്നും കീര്‍ത്തി വാദിച്ചിരുന്നു.                              

എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും, കോടതി പരോള്‍ അനുവദിക്കുകയായിരുന്നു. മകളുടെ വിവാഹം പോലൊരു ചടങ്ങില്‍ പിതാവിന്റെ സാന്നിധ്യം അനിവാര്യമാണെന്നത് കണക്കിലെടുക്കുന്നു എന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്.                                      

ഒപ്പമുള്ള പൊലീസുകാര്‍ യൂണിഫോമിലായിരിക്കരുതെന്നും സിവില്‍ വസ്ത്രം ധരിച്ചു വേണം ചടങ്ങില്‍ പങ്കെടുക്കാനെന്നും കോടതി നിഷ്‌കര്‍ഷിച്ചു. അനുവദിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ ജയാനന്ദനെ ജയിലില്‍ തിരിച്ചെത്തിക്കാമെന്ന് പരാതിക്കാരിയും മകളും സത്യവാങ്മൂലം സമര്‍പ്പിച്ചു.

പക്ഷേ രണ്ട് ദിവസത്തേക്ക് ഹൈക്കോടതി പരോള്‍ അനുവദിച്ചെങ്കിലും റിപ്പര്‍ ജയാനന്ദന് സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിഞ്ഞില്ല. സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ 21ന് രാവിലെ മാളയിലെ വീട്ടിലെത്തിച്ച ശേഷം വൈകുന്നേരം 5 മണിയോടെ വിയ്യൂര്‍ ജയിലിലേക്ക് തന്നെ തിരികെ കൊണ്ടു പോയി. ഇന്ന് രാവിലെ മകളുടെ വിവാഹ വേദിയില്‍ പൊലീസ് അകമ്ബടിയോടെ ജയാനന്ദനെ കൊണ്ടുവ

വടക്കുനാഥനെ സാക്ഷിയാക്കി റിപ്പര്‍ ജയാനന്ദന്‍ മകളുടെ തലയില്‍ കൈവച്ച്‌ അനുഗ്രഹിച്ചു. അച്ഛന്റെ കാല്‍തൊട്ട് വന്ദിച്ച്‌ മകള്‍ താലികെട്ടിയത്. അതിനുശേഷം അച്ഛനെ ചേര്‍ത്ത് നിര്‍ത്തിയാണ് ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് വന്നത്.ജയാനന്ദന്റെ മകളെ താലികെട്ടിയ യുവാവും അഭിഭാഷകന്‍. പ്രണയമാണ് വിവാഹത്തിലേക്ക് എത്തുന്നത്. വരന്റെ അച്ഛന്‍ പൊലീസുകാരനാണ്. അടുത്ത ബന്ധുക്കളാണ് വടക്കുനാഥ ക്ഷേത്രത്തിലെ ചടങ്ങിന് സാക്ഷിയായത്.

രാവിലെ റിപ്പര്‍ ജയാനന്ദനെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ നിന്ന് മാള പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷമായിരുന്നു തൃശൂര്‍ പൊയ്യയിലെ വീട്ടിലേക്ക് കൊണ്ടു പോയത്. വീട്ടിലെത്തി മകളോടും ഭാര്യയോടും സംസാരിച്ചിരുന്നു. അടുത്ത ചില ബന്ധുക്കള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ജയാനന്ദന്‍ എത്തുന്ന വിവരം അയല്‍ക്കാരെല്ലാവരും അറിഞ്ഞെങ്കിലും ആരും തന്നെ അവിടേക്ക് തിരിഞ്ഞു നോക്കിയില്ല. ജയാനന്ദന്‍ നിരപരാധിയാണെന്നും അദ്ദേഹത്തിന്റെ പേരിലുള്ള കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഭാര്യ ഇന്ദിരയും മക്കളും പറയുന്നത്. 

ജയാനന്ദന്‍ കേസില്‍ പൊലീസ് എങ്ങനെയാണ് തെളിവുകള്‍ ഉണ്ടാക്കിയെന്നത സംബന്ധിച്ച്‌ ന്യൂസ് മിനുട്ട് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന വിശദമായ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായിരിക്കുന്ന സമയത്താണ് ജയാനന്ദന് പരോള്‍ കിട്ടിയിരിക്കുന്നത്.

കേരള മാധ്യമ ചരിത്രത്തില്‍ അത്യപൂര്‍വമായ ഒരു അന്വേഷണ റിപ്പോര്‍ട്ട് ജയാനന്ദന്‍ കേസില്‍ ന്യൂസ് മിനുട്ട് പ്രസിദ്ധീകരിച്ചത്. നിധീഷ് എം കെ എന്ന മാധ്യമ പ്രവര്‍ത്തകനാണ്, ജയാനന്ദന്‍ കേസിലെ അറിയപ്പെടാത്ത ഉള്ളറകളിലേക്ക് സഞ്ചരിച്ചത്. 'സെവന്‍ മര്‍ഡേഴ്സ് വണ്‍ കണ്‍ഫെഷന്‍ ആന്‍ഡ് മിസ്സിങ്ങ് എവിഡന്‍സ്, ദ 'റിപ്പര്‍' സ്റ്റോറി' എന്ന സുദീര്‍ഘമായ റിപ്പോര്‍ട്ട് ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. തനിക്കെതിരെ ചുമത്തിയ അഞ്ച് കൊലപാതകേസുകളില്‍ മൂന്നിലും ജയാനന്ദന്‍ കുറ്റവിമുക്തനായെന്നും, അത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയില്ലെന്നും നിധീഷ് ചൂണ്ടിക്കാട്ടുന്നു. ജയാനന്ദന്‍ ശിക്ഷക്കപ്പെട്ട രണ്ടുകേസുകളിലും, പൊലീസ് കൃത്രിമമായി തെളിവുണ്ടാക്കിയത്, സാക്ഷികളെ നേരിട്ട് കണ്ട് അഭിമുഖം നടത്തി നിധീഷ് തന്റെ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നുണ്ട്. ജയാനന്ദനാണ് പ്രതിയെന്ന് പൊലീസും മാധ്യമങ്ങളും ഉണ്ടാക്കിയ മുന്‍വിധി വിശ്വസിച്ച്‌ അയാള്‍ രക്ഷപ്പെടാതിരിക്കാന്‍, കള്ളസാക്ഷി പറയുകയായിരുന്നെന്നാണ് പലരും നിധീഷിനോട് വെളിപ്പെടുത്തിയത്. ജയാനന്ദനാവട്ടെ ആ സമയത്ത് മതിയായ നിയമസഹായം കട്ടിയതുപോലുമില്ല.
മീഡിയ വേൾഡ് ന്യൂസ് തൃശ്ശൂർ റിപ്പോർട്ട്

Post a Comment

0 Comments