മാവൂർ:
മാവൂർ ജി.എം.യു.പി സ്കൂൾ ത്രിദിന സഹവാസക്യാമ്പ് ശലഭക്കൂട്ടം’ സമാപിച്ചു.
സ്ക്കൂൾ സോഷ്യ സർവീസ് സ്കീം ഉദ്ഘാടനവും ക്യാമ്പിനോടനുബന്ധിച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് അംഗം ഉമ്മർ പുലപ്പാടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ടി.ടി. അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി.
കോഓഡിനേറ്റർ എം. മുഹമ്മദ് മാസ്റ്റർ പദ്ധതി വിശദീകരിച്ചു. , സീനിയർ അസിസ്റ്റന്റ് കെ.ടി. മിനി, പി.കെ. അബ്ദുൽ സത്താർ, എസ്.ആർ.ജി കൺവീനർ പി. ഷൈനി, വി.സി. കല, എം.പി.ടി.എ ചെയർപേഴ്സൻ ദീപ പുലിയപ്പുറം എന്നിവർ സംസാരിച്ചു.
എസ്.എം.സി ചെയർമാൻ സി.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം.ടി. മുഹമ്മദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പാത്തുമ്മ നന്ദിയും പറഞ്ഞു.
ക്യാമ്പിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണം, വാന നിരീക്ഷണം, ആരോഗ്യ ബോധവത്കരണം, ക്രാഫ്റ്റ് വർക്ക് ക്ലാസ്, വ്യക്തിത്വവികസന ക്ലാസ്, കർഷകനെ ആദരിക്കൽ തുടങ്ങിയവ നടന്നു.
ക്യാമ്പിൻ്റെ സമാപന സമ്മേളനം മാവൂർ എസ്.ഐ എം. ബിജു ഭാസ്ക്കർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
അധ്യാപകരായ കെ. അബ്ദുല്ല, പി. നാരായണൻ, മഞ്ജുഷ എന്നിവർ സംസാരിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഓഡിനേറ്റർ എം. മുഹമ്മദ് മാസ്റ്റർ സ്വാഗതവും പറഞ്ഞു.
റിപ്പോർട്ടർ ജബ്ബാർ
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments