കുറ്റിക്കാട്ടൂർ :
കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സി. മാധവദാസ് രണ്ടാം ചരമവാർഷിക അനുസ്മരണം ഡി.സി.സി. ജനറൽ സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു.
വളരെ ചെറുപ്പം മുതൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന മാധവദാസ് ആർട്സ് കോളേജ് ചെയർമാനും , പെരുവയൽ പഞ്ചായത്തിലെ ഒരു വാർഡിൽ നിന്ന് തന്നെ 27 വർഷം മെമ്പറായും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായും ബ്ലോക്ക് പഞ്ചായത്ത് മെമ്പറായും ഒക്കെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്ന അദ്ദേഹത്തെ പോലെയുള്ള പൊതുപ്രവർത്തകരുടെ വേർപാട് നാടിന് വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു
മണ്ഡലം പ്രസിഡണ്ട് അനീഷ് പാലാട്ട് അദ്ധ്യക്ഷം വഹിച്ചു. ഡി.സി.സി മെമ്പർ സി.എം. സദാശിവൻ, സുജിത്ത് കാഞ്ഞോളി , മധുരപറമ്പ് മോഹനൻ , സുരേന്ദ്രൻ കുറ്റിക്കാട്ടർ,
സുധാകരൻ കൊളക്കാടത്ത് , അനീഷ് കുമാർ കെ.പി. ജീനീഷ് കുറ്റിക്കാട്ടർ വിനോദ് കുമാർ കെ.കെ എന്നിവർ സംസാരിച്ചു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments