മാവൂർ:
ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണത്തിലുൾപ്പെടുത്തി നഗരസഞ്ചയം പദ്ധതി പ്രകാരം നവീകരിച്ച പള്ളിയോൾ പട്ടകുളങ്ങര പൊതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. രഞ്ജിത് ഉദ്ഘാടനം ചെയ്തു.
പട്ടകുളങ്ങര ക്ഷേത്രം ട്രസ്റ്റി നാരായണൻ നമ്പൂതിരി വിട്ടുനൽകിയ സ്ഥലത്താണ് 20 ലക്ഷം രൂപ വിനിയോഗിച്ച് പൊതുകുളം നിർമിച്ചത്. വൈസ് പ്രസിഡൻറ് ജയശ്രീ ദിവ്യ പ്രകാശ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻ അപ്പുകുഞ്ഞൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുലപ്പാടി ഉമ്മർ മാസ്റ്റർ, എ.പി. മോഹൻ ദാസ്, എം.പി. അബ്ദുൽ കരീം, കെ.സി. വാസന്തി വിജയൻ, എൻ. രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. ഉണ്ണികൃഷ്ണൻ, ഫാത്തിമ ഉണിക്കൂർ, ഗീത മണി, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് സി മുനീറത്ത് തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ഗീതാ കാവിൽ പുറായിൽ സ്വാഗതവും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അസിസ്റ്റൻറ് എൻജിനീയർ ആഖിഫ് മുഹമ്മദ് നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments