----------------------------------------
എ. ആർ. കൊടിയത്തൂർ
കോഴിക്കോട്:
റമദാൻ ഓടുകയാണ്, ഓരോ ദിവസവും ഈഓട്ടത്തിന് സ്പീഡ് കൂടുന്നുണ്ടോ എന്നാണ് സംശയം.
റമദാൻ നോമ്പിന് അല്ല കൂടുതൽ പവിത്രത, റമദാൻ മാസമാണ് പവിത്രത നിറഞ്ഞത്. ഈ മാസം ഒരാൾക്ക് ജീവിച്ചിരിക്കുവാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്.
നമ്മൾ ആ സൗഭാഗ്യം ലഭിച്ചവരാണ്. കിട്ടിയ അസുലഭ സന്ദർഭം ഉപയോഗപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്.
നരകത്തിന്റെ വാതിലുകൾ കൊട്ടിയടക്കപ്പെട്ടത് നമ്മെ നരകത്തിൽ നിന്നും അകറ്റാൻ വേണ്ടിയാണ്. സ്വർഗ്ഗത്തിന്റെ വാതിലുകൾ മലർക്കെ തുറക്കപ്പെട്ടത്, നാം സ്വർഗ്ഗത്തിലേക്ക് ഓടിയെത്താൻ വേണ്ടിയാണ്.
അങ്ങോട്ടു തിരിഞ്ഞു നോക്കൂ, റയ്യാൻ നമ്മെ മാടി വിളിക്കുന്നുണ്ട്, നമുക്ക് റയ്യാനിലൂടെ സന്തോഷത്തോടുകൂടി കടന്നുചെല്ലണ്ടേ, പരിശ്രമിക്കൂ സഹോദരാ....
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments