ബസ്സുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു



19/04/23
പാലക്കാട്: 
കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു യാത്രക്കാരൻ മരിച്ചു 

വടക്കഞ്ചേരിയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു.അപകടത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു.വൈകിട്ട് നാല് മണിയോടെയാണ് അപകടം.

പാലക്കാട് ഭാഗത്തുനിന്നും പാലായ്ക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ് ബൈപ്പാസില്‍ വച്ച്‌ വടക്കഞ്ചേരി ടൗണില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന കെഎസ്‌ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു.

പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ പിന്‍ഭാഗത്ത് ഡോറിനോട് ചേര്‍ന്നാണ് ഇടിയേറ്റത്.ഇതിനോട് ചേര്‍ന്നുള്ള സീറ്റില്‍ ഇരുന്ന ആളാണ് മരിച്ചത്.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
മീഡിയ വേൾഡ് ന്യൂസ് പാലക്കാട് റിപ്പോർട്ട്

Post a Comment

0 Comments