ചെറൂപ്പയിലെ 500 ൽ പരം കുടുംബങ്ങൾക്ക്
മുസ്ലിം ലീഗ് കമ്മിറ്റിയുടെ
പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.
19/04/23
മാവൂർ:
ചെറൂപ്പ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറൂപ്പ മഹല്ലിലെ 500 ൽ പരം കുടുംബങ്ങൾക്ക് സ്നേഹോപഹാരമായി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ലത്തീഫ് മാസ്റ്റർ മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് എ.കെ മുഹമ്മദലിക്ക് നൽകി ഉദ്ഘാടനം ചെയ്തു.
ശാഖ ലീഗ് പ്രസിഡണ്ട് കാമ്പുറത്ത് മുഹമ്മദ് അധ്യക്ഷനായി, വി കെ റസാക്ക്, യു.എ ഗഫൂർ എം കെ റസാക്ക് കെ.എം.എ റഹ് മാൻ, കെ എം അബ്ദുള്ള, യു.കെ അസീസ്, ഹബീബ് ചെറൂപ്പ, വി.കെ നിസാം, തൻസീർ, കെ.എം ജലീൽ, അബൂബക്കർ സിദ്ദീഖ് സംബന്ധിച്ചു.
മീഡിയ വേൾഡ് ന്യൂസ് മാവൂർ റിപ്പോർട്ട്

0 Comments