20/04/23
പെരിന്തല്‍മണ്ണ∙
പെരുന്നാള്‍ സ്‌പെഷല്‍ യാത്രയുമായി കെഎസ്‌ആര്‍ടിസി പെരിന്തല്‍മണ്ണ ഡിപ്പോ. 25ന് വാഗമണ്ണിലേക്കുള്ള യാത്രയും 27ന് എറണാകുളം ആഡംബര കപ്പല്‍ യാത്രയുമാണ് ഒരുക്കിയിട്ടുള്ളത്.
വാഗമണ്ണിലേക്ക് 50 പേര്‍ക്കും കപ്പല്‍ യാത്രയ്ക്ക് 40 പേര്‍ക്കുമാണ് അവസരം. 25ന് പുലര്‍ച്ചെ 5ന് ഇടുക്കി ഡാം വഴിയാണ് വാഗമണ്‍ യാത്ര. 27ന് പുലര്‍ച്ചെ പെരിന്തല്‍മണ്ണയില്‍ മടങ്ങിയെത്തും. കപ്പല്‍ യാത്രയ്‌ക്ക് 27ന് രാവിലെ 9ന് പെരിന്തല്‍മണ്ണയില്‍നിന്നു പുറപ്പെട്ട് വൈകിട്ട് മടങ്ങിയെത്തും.
യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9048848436 കെ എസ് ആർടിസി
മീഡിയ വേൾഡ് ന്യൂസ് പാലക്കാട്

0 Comments