കുടുംബത്തിനു വേണ്ടി എല്ലാം നഷ്ടപ്പെട്ട് ജീവിച്ച നടി ഷക്കീലയുടെ കദനകഥ

mediaworldlive news Kozhikode 

20/04/23:

മാദക സൗന്ദര്യം ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച കലാകാരിയാണ് ഷക്കീല. കഴിഞ്ഞു പോയ ഓർമ്മകളുടെ വഴികൾ ഇന്ന് ഓർക്കുമ്പോൾ നഷ്ടപ്പെട്ട ജീവിതം ഇനി തിരിച്ചു കിട്ടുമോ യെന്ന പ്രതീക്ഷയിലാണ് നടി ഷക്കീല 

ഷക്കീല എന്നു പേരു കേള്‍ക്കുനേ്പാള്‍ പല സിനിമകളും മലയാളികളുടെ മനസ്സില്‍ കടന്നുവരും.

മലയാളത്തിലും തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മാദക സുന്ദരിയായി താരം മാറി. മദ്രാസിലെ കൊടമ്ബാക്കത്തെ മുസ്ലീം യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച ഷക്കീലയുടെ ജീവിതം വളരെ പരിതാപകരമായിരുന്നു. ഒരു നടി ആകാന്‍ താല്‍പര്യമില്ലാതെ തന്നെ സിനിമയിലെത്തുകയും തുടര്‍ന്ന് എ പടം നായികയായി ഷക്കീല മാറിയതും അവരുടെ കുടുംബത്തെ പോറ്റാന്‍ വേണ്ടിയായിരുന്നു. ചതികളുടെയും കള്ളത്തരത്തിന്റെയും മേഖലയായ സിനിമയില്‍ ഷക്കീലയും ഏറെ പറ്റിക്കപ്പെടുകയുണ്ടായി.

വര്‍ഷങ്ങള്‍ക്കു ശേഷം ഷക്കീല എ പടം ഇനി അഭിനയിക്കില്ലെന്ന് പറയുകയും അങ്ങനെ ഫീല്‍ഡ് ഔട്ടാവുകയുംചെയ്യുകയായിരുന്നു. ഇപ്പോഴിതാ താന്‍ വിവാഹം കഴിക്കാത്തതിനെ പറ്റിയും പ്രണയത്തെ പറ്റിയും ഒരു പ്രമുഖ തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. പ്രണയങ്ങള്‍ തനിക്കുണ്ടായിരുന്നു. എന്നാല്‍ അതാന്നും വിവാഹത്തിലേയ്ക്ക് എത്തിയില്ല. തന്റെ ചില കാമുകന്‍മാരും അവരുടെ മക്കളും ഭാര്യമാരുമൊക്കെയായി ഇപ്പോഴും നല്ല സൗഹൃദമാണ് തനിക്കുള്ളത്.

വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലാഞ്ഞാട്ടായിരുന്നില്ല. ഞാനും ഒരു സ്ത്രീയാണ്, വിവാഹം കഴിക്കണമെന്നും കുടുംബം വേണമെന്നും എനിക്കും ആഗ്രഹമുണ്ട്. പക്ഷെ ആരും ഒത്തുവന്നില്ലെന്ന് ഷക്കീല പറയുന്നു. കുട്ടികളെ ഇഷ്ടമായിരുന്നെങ്കിലും പ്രസവിക്കാനൊക്കെ പേടി ആയിരുന്നു.

എനിക്ക് താലി ഭാഗ്യം ഇല്ല. അതാണ് വിവാഹം കഴിക്കാത്തത്. എല്ലാ പ്രണയങ്ങലും പരാജയപ്പെട്ടതിന് താന്‍ തന്നെയായിരുന്നു കാരണം. കാമുകന്‍ന്‍മാര്‍ കുടുംബമാണോ നിന്റെ ജീവിതമാണോ നിനക്ക് വേണ്ടതെന്ന ചോദിക്കുമ്ബോള്‍ കുടുംബത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കിയത്. എന്റെ ജീവിതം അവഗണിച്ചു. അങ്ങനെ എല്ലാ പ്രണയങ്ങളും പോയി എന്നും താരം പറയുന്നു.
ജീവിത സൗഭാഗ്യം ഒരു വിരുന്നു കാരനെ പോലെയായിരിക്കും പ്രിയ നടി ഷക്കീലയുടെ ഓരോ വാക്കുകളും വെലപ്പെട്ടതായിരുന്നു
മീഡിയ വേൾഡ് ന്യൂസ്

Post a Comment

0 Comments