കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) സംസ്ഥാന അധ്യക്ഷനായിരുന്ന ടി.പി. ഭാസ്കരൻ (73) അന്തരിച്ചു.





20/04/23
പുവ്വാട്ടുപറമ്പ്:

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 8.30 നായിരുന്നു അന്ത്യം
ദീർഘകാലം കേരളത്തിലെ ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുകയും അവരെ സംഘടിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുകയും 
ചെയ്തിരുന്ന അദ്ദേഹം 2005. ൽ റവന്യൂ വകുപ്പിൽ നിന്ന് ഡപ്യൂട്ടി തഹസിൽദാരായി വിരമിക്കുകയായിരുന്നു.
സമീപകാലത്ത് അദ്ദേഹം എഴുതിയ " ഒരു ദലിതന്റെ ആത്മകഥ ' ഏറെ ശ്രദ്ധിക്കപ്പെടുകയും നിരവധി പുരസ്കാ രങ്ങൾ നേടുകയും ചെയ്തു.
രജിസ്ട്രാറായി വിരമിച്ച പി.എം. മണിയാണ് ഭാര്യ.
ഏക മകൾ നീതു ഭാസ്കർ
കൽക്കത്ത ജെ.എൻ.എം. 
മെഡിക്കൽ കോളേജിലെ പി.ജി. വിദ്യാർത്ഥിയാണ്.
മരുമകൻ വൈശാഖ് ബി.കെ. (മാതൃഭൂമി)
സഹോദരങ്ങൾ: ടി.പി. ബാലകൃഷ്ണൻ (കെ.എസ്. ഒ), ടി.പി. ശാരദ  (ബേപ്പൂർ വില്ലേജ് ഓഫിസ്,
ടി.പി. രാധാകൃഷ്ണൻ (എസ്.ഇ.യു.എഫ്), ടി.പി. ഉഷാകുമാരി , പരേതയായ കമല ,
പരേതരായ കുറ്റിക്കാട്ടൂർ തടപ്പറമ്പിൽ കരിയാത്തൻ മാസ്റ്റർ,ഇക്കാച്ചി എന്നിവർ
മാതാപിതാക്കളാണ്.
സംസ്കാരം. നാളെ (വെള്ളി) രാവിലെ 10 മണിക്ക് പുതിയ പാലം ശ്മശാനത്തിൽ നടന്നു 
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments