കല്ലമ്പലം:
21/03/23
ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനവും അനുബന്ധ ചടങ്ങുകളും പൂര്‍ത്തിയാക്കി ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ കവുവാപ്പള്ളി മസ്ജിദും കെ.ടി.സി.ടി കമ്മിറ്റിയും തയ്യാറെടുത്തുകഴിഞ്ഞു.
റംസാന്‍ മാസത്തെ ഏറ്റവും ശ്രേഷ്ഠ ദിവസമായ ഇരുപത്തിയേഴാം രാവില്‍ രാത്രി മുഴുവന്‍ ഉറങ്ങാതെ പ്രാര്‍ത്ഥനകളുമായി നൂറുകണക്കിന് വിശ്വാസികള്‍ കടുവാപ്പള്ളി മസ്ജിദില്‍ കഴിച്ചുകൂട്ടി. ദൈവത്തിന്റെ ദൂതരായ മലക്കുകള്‍ ഭൂമിയിലേക്കെത്തുന്ന ദിവസം കൂടിയായ ലൈലത്തുല്‍ ഖദിര്‍ ഏറെ ശ്രേഷ്ഠതയോടെയാണ് ഇസ്ലാം സമൂഹവും വിശ്വാസികളും നോക്കികാണുന്നതെന്നും, ആയിരം മാസങ്ങളെക്കാളും ദിവസങ്ങളെക്കാളും പവിത്രത റംസാന്‍ മാസത്തിലെ ഇരുപത്തിയേഴാം രാവിനുണ്ടെന്നും ഡോ.പി.ജെ. നഹാസ് പറഞ്ഞു.
കടുവാപ്പള്ളിയിലെ ഏറെ വിശിഷ്ടമായ നോമ്ബുതുറയില്‍ ദിവസേന നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്. കടുവാപ്പള്ളി ചീഫ് ഇമാം അബൂറബീഹ് സദഖത്തുള്ള ബാഖവി പെരുന്നാള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കും. പെരുന്നാള്‍ ദിവസം രാവിലെ 8ഓടെ നമസ്കാര ചടങ്ങുകള്‍ ആരംഭിക്കും. സ്ത്രീകള്‍ക്ക് നമസ്കാരത്തിനായി പ്രത്യേക സ്ഥലവും സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മീഡിയ വേൾഡ് ന്യൂസ് തിരുവനന്തപുരം റിപ്പോർട്ട്

0 Comments